ആരോഗ്യവകുപ്പിന്റെ പരിശോധന നിലച്ചു: അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നരകജീവിതം
text_fieldsപത്തനംതിട്ട: അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിെൻറ പരിശോധനകൾ നിലച്ചു. അറപ്പുളവാക്കുന്ന തരത്തിലാണ് ഇവരുടെ ജീവിതം. ശൗചാലയ സൗകര്യങ്ങൾപോലും മിക്കയിടത്തും ഇല്ല.
പത്തനംതിട്ട ടൗൺ പ്രദേശങ്ങളായ വലഞ്ചുഴി, കണ്ണങ്കര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പശ്ചിമബംഗാൾ, ഒഡിഷ, ബിഹാർ, തമിഴ്നാട് തുടങ്ങിയ അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരാണ് താമസിക്കുന്നത്. ചെറിയ ഷെഡുകളിലാണ് മിക്കവരുടെയും താമസം. ഇതിന് വാടക ഇനത്തിൽ വൻ തുകയാണ് സ്ഥലം ഉടമകൾ വാങ്ങുന്നത്. ഒരുസുരക്ഷയും ഈ കെട്ടിടങ്ങൾക്കില്ല. ഏഴും എട്ടും േപർ വരെ ചെറിയ കുടുസ്സുമുറികളിൽ താമസിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണങ്കരയിൽ പാചകവാതക സിലിണ്ടറിലെ പൈപ്പിലേക്ക് തീ പടർന്ന് ആഗ്ര സ്വദേശികളായ എട്ടുേപർക്ക് പൊള്ളലേറ്റിരുന്നു. ബോംേബ സ്വീറ്റ്സും മിഠായികളും ഉണ്ടാക്കുന്നതിനിടെ സിലിണ്ടറിലെ ൈപപ്പിലേക്ക് തീപിടിച്ചാണ് അപകടം നടന്നത്. പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും വ്യാജ ഗ്യാസ് സിലിണ്ടറുകളാണ് ഇവർ ഉപയോഗിക്കുന്നതെന്ന് പറയുന്നു. ഇതേേപാലെ പൊരികൾ, മിഠായികൾ, എണ്ണപ്പലഹാരങ്ങൾ എന്നിവയുണ്ടാക്കുന്ന നിരവധി സംഘങ്ങൾ ഇവരുടെയിടയിലുണ്ട്.
വൃത്തിയും സുരക്ഷയും ഇല്ലാതെയാണ് ഇവയെല്ലാം ഉണ്ടാക്കുന്നത്. ഇവ പത്തനംതിട്ട ടൗൺ ഉൾപ്പെെടയുള്ള ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് കടകളിലും വിൽപനക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പരാതികൾ ലഭിച്ചാൽപോലും ആരോഗ്യ വകുപ്പ് പരിശോധിക്കാറില്ല. കേരളത്തിൽ സ്ഥിരസാന്നിധ്യമല്ലാതിരുന്ന മലേറിയപോലുള്ള പല പകർച്ചവ്യാധികൾ അടുത്ത കാലത്ത് ഇവരുടെയിടയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. മന്തുരഹിത ജില്ലയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പത്തനംതിട്ടയിൽ കഴിഞ്ഞവർഷം മന്ത് സ്ഥിരീകരിച്ച ഒമ്പത് രോഗബാധിതരിൽ എല്ലാവരും അന്തർ സംസ്ഥാന തൊഴിലാളികളായിരുന്നു. ജില്ലയിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ എച്ച്.ഐ.വി ബാധിതരെയും കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാത്ത മുറികളിൽ തിങ്ങിഞെരുങ്ങി കഴിയേണ്ടി വരുന്നവരിൽ ആർക്കെങ്കിലും പകർച്ചവ്യാധികളുണ്ടായാൽ അവരിൽനിന്ന് സഹപ്രവർത്തകർക്കും തദ്ദേശ വാസികളിലേക്കും പകരാനിടയുള്ള സാഹചര്യമാണ്. നേരേത്ത നടന്ന പരിശോധനകളിൽ തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ വാസയോഗ്യമല്ലെന്നും ഗുരുതര പൊതുജനാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.