Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇടതുക്യാമ്പ്​ ഉണർന്നു;...

ഇടതുക്യാമ്പ്​ ഉണർന്നു; കോന്നിയിലും ആ​റ​ന്മു​ള​യി​ലും ആവേശത്തുടക്കം

text_fields
bookmark_border
veena george
cancel
camera_alt

സ്​​ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ വീ​ണ ജോ​ർ​ജു​മാ​യി ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തു​ന്നു

പ​ത്ത​നം​തി​ട്ട: സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച കോ​ന്നി​യി​ലും ആ​റ​ന്മു​ള​യി​ലും ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. കോ​ന്നി​യി​ൽ ജ​നീ​ഷ്​ കു​മാ​റി​നും ആ​റ​ന്മു​ള​യി​ൽ വീ​ണാ​ ജോ​ർ​ജി​നും പ്ര​ഖ്യാ​പ​നം വ​ന്ന​തി​ന്​ പി​ന്നാ​ലെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ്​ ഒ​രു​ക്കി​യ​ത്. ജ​നീ​ഷ് കു​മാ​റി​ന് മ​ണ്ഡ​ല​ത്തി​ലെ സീ​ത​ത്തോ​ട്, ചി​റ്റാ​ർ, കോ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ക്കെ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​ർ പ​െ​ങ്ക​ടു​ത്ത്​ വ​ലി​യ സ്വീ​ക​ര​ണം​ത​ന്നെ ന​ൽ​കി.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ആ​റ​ന്മു​ള​യി​ലെ സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​നും മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ സ്വീ​ക​ര​ണം ന​ൽ​കി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടു. സ്ഥാ​നാ​ർ​ഥി​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. നേ​താ​ക്ക​ളാ​യ കെ. ​അ​ന​ന്ത​ഗോ​പ​ൻ, പ്ര​ഫ. ടി.​കെ.​ജി. നാ​യ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, പി.​കെ. ജേ​ക്ക​ബ്, എ​ൻ. സ​ജി​കു​മാ​ർ, എം.​ജി. ര​വി തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. വൈ​കീ​ട്ട്​ ആ​റ​ന്മു​ള എ​ഴി​ക്കാ​ട്​ കോ​ള​നി​യി​ലും വീ​ണാ ​േജാ​ർ​ജ്​ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്തു. 14നാ​ണ്​ വീ​ണാ​ ജോ​ർ​ജി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​െ​വ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി തോ​മ​സ്​ ഐ​സ​ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

കോ​ന്നി​യി​ൽ പ​ല സ്ഥ​ല​ത്തും വ​നി​ത​ക​ളു​ടെ സം​ഘ​ങ്ങ​ളാ​ണ്​ ജ​നീ​ഷ്​​കു​മാ​റി​െൻറ പോ​സ്​​റ്റ​റു​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. മ​റു​ഭാ​ഗ​ത്ത്​ യു.​ഡി.​എ​ഫ്​ ക്യാ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്ന​തി​ൽ പ്ര​വ​ർ​ത്ത​ക​ർ നി​രാ​ശ​യി​ലാ​ണ്.

അ​വ​സാ​നം കോ​ന്നി​യി​ൽ റോ​ബി​ൻ പീ​റ്റ​ർ​ത​ന്നെ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഭൂ​രി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ. അ​തി​നി​ടെ, കോ​ന്നി​യി​ൽ കെ. ​സു​രേ​ന്ദ്ര​ൻ​ത​ന്നെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും​ സൂ​ച​ന​യു​ണ്ട്. ബു​ധ​നാ​ഴ്​​ച പ​ന്ത​ള​ത്ത്​ ​എ​ത്തി​യ സു​രേ​ന്ദ്ര​ൻ കോ​ന്നി​യി​ലും എ​ത്തി​യ​താ​ണ്​ ഇ​തി​ന്​ കാ​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സം ഘ​ട​ക​ക​ക്ഷി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച അ​ടൂ​ർ, തി​രു​വ​ല്ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ട​തു​മു​ന്ന​ണി പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ജോ​സ്​ വി​ഭാ​ഗ​ത്തി​ന്​ സീ​റ്റ്​ ന​ൽ​കി​യ റാ​ന്നി​യി​ൽ പ​ക്ഷേ ഇ​ട​തു​ക്യാ​മ്പ്​ മൗ​ന​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaldfassembly election 2021
News Summary - The left camp woke up; Excitement begins in Konni and Aranmula
Next Story