അക്ഷരങ്ങൾ മാഞ്ഞു; വഴിതെറ്റിച്ച് വഴികാട്ടി ബോർഡ്
text_fieldsഅക്ഷരങ്ങൾ മാഞ്ഞ വഴികാട്ടി
തുമ്പമൺ: വഴികാട്ടി അക്ഷരം മാഞ്ഞ ബോർഡായി മാറി. തുമ്പമൺ, അമ്പലക്കടവ് റോഡിൽ തുമ്പമൺ വടക്കും നാഥൻ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന വഴികാട്ടിയാണ് അക്ഷരങ്ങൾ മാഞ്ഞ് നോക്കുകുത്തിയായി നിൽക്കുന്നത്.
കോഴഞ്ചേരി, കുളനട, ഇലന്തൂർ എന്നീ ഭാഗങ്ങളിലേക്ക് പോകാൻ വഴികാട്ടിയായി വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച വഴികാട്ടിയാണ് കാലപ്പഴക്കത്തിൽ അക്ഷരങ്ങൾ മാഞ്ഞ് നോക്കുകുത്തിയായി നിൽക്കുന്നത്. എം.സി റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഇതുവഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ഇവിടുത്തെ വഴികാട്ടി യാണെങ്കിൽ ഈ അവസ്ഥയിലുമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.