സ്ഥാനാർഥിക്കുവേണ്ടി മകൾ പാടിയ പാരഡിഗാനം ഹിറ്റ്
text_fieldsറാന്നി: സ്ഥാനാർഥിക്കുവേണ്ടി മകൾ പാടിയ പാരഡിഗാനം ഹിറ്റ്. റാന്നി ബ്ലോക്ക് പഞ്ചായത്ത് വെച്ചൂച്ചിറ ഡിവിഷന് ഇടതുമുന്നണി സ്ഥാനാര്‍ഥി സിജോ മടുക്കക്കുഴിക്കുവേണ്ടി 10ാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ടാനിയ സിജോ പാടിയ പാട്ടാണ് ഹിറ്റായത്.
'എല്ലാരും ചൊല്ലണ്...' ഗാനത്തിെൻറ ചുവടുപിടിച്ചുള്ള ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
സി.പി.ഐ വെച്ചൂച്ചിറ ലോക്കല്‍ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മേഖല പ്രസിഡൻറ്, കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന് താലൂക്ക് സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ആളാണ് സിജോ മടുക്കക്കുഴി.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളത്താല്‍ ചുറ്റപ്പെട്ട കുരുമ്പന്‍മൂഴി നിവാസികള്‍ക്കായി വള്ളത്തില്‍ സാഹസികമായി കുരുമ്പന്മൂഴിയിലെ റേഷന്‍കടയിലെത്തി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2018ലെ പ്രളയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മകള്‍ ടാനിയയും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.