തിരക്ക് കുറക്കാൻ വീണ്ടും വാഹനങ്ങൾ വഴിയിൽ തടഞ്ഞ് പൊലീസ്
text_fieldsപത്തനംതിട്ട: ഇടത്താവളത്തിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ പിടിച്ചിട്ടു. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ തിരക്ക് കുറക്കാനാണ് വാഹനങ്ങൾ തടയുന്നതെന്നാണ് പൊലീസ് പറയുന്നത്.
പലസ്ഥലത്തും വാഹനങ്ങൾ പിടിച്ചിട്ടത് തീർഥാടകരുമായുള്ള വാക്കേറ്റത്തിനും ഇടയാക്കി. പെരുനാട് കൂനംകരയിൽ ചൊവ്വാഴ്ച രാവിലെ പെരുനാട് പൊലീസും ദേവസ്വം ബോർഡ് അംഗം അജികുമാറും ഇതേച്ചൊല്ലി തർക്കം നടന്നു.
പൊലീസ് വഴിയിൽ വാഹനങ്ങൾ തടയുകയാണന്ന് അജികുമാർ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പൊലീസ് പണം വാങ്ങിയാണ് വാഹനങ്ങൾ തടഞ്ഞിടുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വാഹനം തടഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
ശബരിമലയിൽ അനിയന്ത്രിതമായി തിരക്ക് ഉണ്ടായി തീർഥാടകർ ദുരിതമനുഭവിച്ചത് സർക്കാറിന്റെ വീഴ്ചയായി ആരോപണം ഉയർന്നിരുന്നു.
ഇതിന് പരിഹാരമായി കണ്ടെത്തിയ മാർഗമാണ് തീർഥാടകരെ വഴിയിൽ തടഞ്ഞിടുന്നത്. കൃത്യമായ നിരീക്ഷണത്തിലൂടെ തീർഥാടകരുടെ വരവും സന്നിധാനത്തെ തിരക്കും വിലയിരുത്തിയാണ് തീർഥാടകരെ തടയേണ്ടത്.
എന്നാൽ, ഇതൊന്നും ഇല്ലാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് തോന്നുംപോലെയാണ് തടയൽ. ചിലപ്പോൾ കച്ചവടക്കാരെ സഹായിക്കാൻ വാഹനങ്ങൾ തടഞ്ഞിടുന്ന പൊലീസുകാർ ചില സമയങ്ങളിൽ ഒറ്റപ്പെട്ട വനമേഖലിയിലും വാഹനം തടഞ്ഞ് തീർഥാടകരെ വലക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.