കാപ്പ നിയമവ്യവസ്ഥ ലംഘിച്ചെത്തി സഹോദരനെ മർദിച്ച പ്രതി അറസ്റ്റിൽ
text_fieldsപത്തനംതിട്ട: കാപ്പ പ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതി, വ്യവസ്ഥ ലംഘിച്ച് ജില്ലയിൽ അതിക്രമിച്ചുകടന്ന് സഹോദരന് ദേഹോപദ്രവം ഏൽപ്പിച്ചു. സഹോദരന്റെ മൊഴിപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടി. പെരുനാട് മാടമൺ കൊട്ടൂപ്പാറ പടിഞ്ഞാറേ ചരുവിൽ അരുൺ സത്യൻ (32) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കോട്ടൂപ്പാറയിലെ കുടുംബവീട്ടിലെത്തി സഹോദരൻ അഖിൽ സത്യനെ ദേഹോപദ്രവം ഏൽപ്പിച്ചതിനെ തുടർന്ന് എസ് ഐ വി.കെ.രവീന്ദ്രൻ നായർ കേസെടുക്കുകയായിരുന്നു. പിതാവിന്റെ തല അടിച്ചുപൊട്ടിച്ചതും, ഭാര്യയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും ഉപദ്രവിച്ചതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.