Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅയ്യപ്പഭക്തരുടെ വാഹനം...

അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

text_fields
bookmark_border
Road Accident
cancel
camera_alt

representational image

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍ഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ മിനി ബസാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. വളഞ്ഞങ്ങാനം വളവിൽ ഇറക്കമിറങ്ങുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കുട്ടികളും പ്രായമായവരുമടക്കം ഇരുപത്തിയഞ്ചോളം പേർ വാഹനത്തിലുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - The vehicle of Ayyappa devotees overturned; 15 people were injured
Next Story