കോന്നിയിൽ വീടുകളിൽ മോഷണം
text_fieldsകോന്നി: കോന്നിയിൽ മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടു സ്ഥലത്ത് മോഷണം നടന്നു. വട്ടക്കാവ് തെങ്ങുംമുറിയിൽ വീട്ടിൽ ജോസിന്റെ വീട്ടിൽനിന്ന് 10,000 രൂപയും രണ്ട് സ്വർണനാണയവും ജോസിന്റെ ഭാര്യയുടെ കഴുത്തിൽ കിടന്ന മാലയും മോഷ്ടാക്കൾ അപഹരിച്ചു. പുലർച്ചയാണ് മോഷണം.അടുത്ത ദിവസം രാത്രി ഒന്നരയോടെ വകയാർ പുത്തൻപുരക്കൽ പി.എം. മാത്യുവിന്റെ വീട്ടിൽ വാതിൽ കുത്തിത്തുറന്ന് മോഷണം നടന്നു. മകളുടെ കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാല അപഹരിച്ചു.
മാത്യുവിന്റെ വീട്ടിൽ മോഷണം നടത്തിയ ശേഷം തൊട്ടടുത്ത വീട്ടിലെ മേലേതിൽ പ്രസാദിന്റെ വീട്ടിൽ കള്ളൻ എത്തിയെങ്കിലും വീട്ടുകാർ ശബ്ദം കേട്ട് ലൈറ്റ് തെളിച്ചതിനാൽ കടന്ന് കളഞ്ഞു. പിന്നീട് അരുവാപ്പുലം അണപ്പടി പത്മഭവനിൽ പത്മിനിയമ്മയുടെ വീടിന്റെ അടുക്കളയുടെ കതക് ഇളക്കി അകത്ത് കടന്നെങ്കിലും ഒന്നും അപഹരിച്ചില്ല. വീട്ടിൽ പത്മിനിയമ്മയും അനിയത്തിയും ആയിരുന്നു ഉണ്ടായിരുന്നത്. കോന്നി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.