വാഴവര അമ്പലത്തിലെ മോഷണം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയിൽ
text_fieldsനെടുങ്കണ്ടം: വാഴവര അമ്പലത്തിലെ മോഷണ കേസിൽ നെടുങ്കണ്ടം പൊലീസിനെ വെട്ടിച്ച് മുങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയിൽ. മുരിക്കാശ്ശേരി മൂങ്ങാപ്പാറ മാക്കൽ ബിനുവാണ് (25) അറസ്റ്റിലായത്.രാജാക്കാട് പഴയവിടുതിയിൽ ഒളിച്ചു താമസിച്ച സ്ഥലത്ത് നിന്നാണ് ബിനുവിനെ കട്ടപ്പന പൊലീസ് പിടികൂടിയത്.
അമ്പലത്തിലെ നിലവിളക്കുകളും പള്ളിവാളുകളും പൂജാ പാത്രങ്ങളും ഉൾപ്പെടെ നിരവധി ഓട്ടുപകരണങ്ങൾ മോഷണം പോയ സംഭവത്തിലാണ് ബിനുവിനെ പിടികൂടിയത്. മറ്റ് രണ്ട് പ്രതികളായ രാജാക്കാട് പഴയവിടുതി പുത്തൻപറമ്പിൽ ജിൻസ് (19), വെട്ടിയാങ്കൽ ജോയ്സ് (22) എന്നിവരെ കഴിഞ്ഞ ഏപ്രിൽ 11ന് മോഷണസാധനങ്ങളുമായി അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മുമ്പ് കഞ്ചാവ് കേസിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ആളാണ് ബിനു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ്മോെൻറ നേതൃത്വത്തിൽ എസ്.ഐ സജിമോൻ ജോസഫ്, സി.പി.ഒ മാരായ വി.കെ. അനീഷ്, ശ്രീകുമാർ ശശിധരൻ, അനീഷ്, വിശ്വംഭരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിനായി ബിനുവിനെ തങ്കമണി പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.