അച്ചൻകോവിലാർ തീരം സംരക്ഷിക്കാൻ നടപടിയില്ല
text_fieldsപന്തളം: അച്ചൻകോവിലാറിന്റെ ഇരുവശവും സംരക്ഷിക്കാൻ നടപടിയില്ല. അച്ചൻകോവിലാർ കടന്നുപോകുന്ന ഭാഗത്തെ തദ്ദേശ സ്ഥാപനങ്ങളോ, ജലവിഭവ വകുപ്പിന്റെ കീഴിലെ മേജർ ഇറിഗേഷൻ വകുപ്പോ വേണം ഇതിന് പദ്ധതികൾ തയാറാക്കേണ്ടത്. പുലിമുട്ടുകൾ നിർമിച്ചും മുളകൾ വെച്ചുപിടിപ്പിച്ചും മണ്ണിടിച്ചിൽ തടയാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
പന്തളം നഗരസഭയുടെ എല്ലാ ബജറ്റിലും കല്ലടയാർ സംരക്ഷണം ഉൾപ്പെടുത്തിയിരുന്നുവെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. ആറിന്റെ ഒരുഭാഗം പന്തളം നഗരസഭയും മറുഭാഗം കുളനട പഞ്ചായത്തുമാണ്. സംരക്ഷണഭിത്തി നിർമിക്കുന്നത് മണ്ണിടിച്ചിൽ തടയാനും താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിൽനിന്ന് ഒരു പരിധിവരെ പ്രതിരോധിക്കാനും കഴിയും.
കോന്നി, കൈപ്പട്ടൂർ, തുമ്പമൺ, കുളനട, പന്തളം ഭാഗങ്ങളിലൂടെ കടന്ന് ആലപ്പുഴ ജില്ലയിലേക്കാണ് അച്ചൻകോവിലാർ ഒഴുകുന്നത്. അച്ചൻകോവിലാർ കടന്നുപോകുന്ന മിക്ക സ്ഥലങ്ങളിലും സംരക്ഷണഭിത്തിയില്ല. ആറ്റുതീരത്തെ നിരവധി വസ്തുവാണ് ജലനിരപ്പ് ഉയരുമ്പോൾ ഇടിഞ്ഞുതാഴുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.