ജനനായകനെ കാത്തിരുന്ന് തിരുവല്ലയും
text_fieldsതിരുവല്ല: വിലാപയാത്ര ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ തിരുവല്ലയിൽ എത്തുമെന്നതായിരുന്നു മുൻകൂട്ടിയുള്ള അറിയിപ്പ്. ഇതുപ്രകാരം ആയിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളും ഉച്ചക്ക് 12ഓടെ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ തടിച്ചുകൂടിയിരുന്നു. വ്യാഴാഴ്ച പുലർച്ച നാലുമണിയോടെ വിലാപയാത്ര എത്തുമെന്ന വിവരം ലഭിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ തിരുവല്ല കെ.എസ്.ആർ.ടി.സി ജങ്ഷനിലേക്ക് ഒഴുകിയെത്തി.
വിലാപയാത്ര വ്യാഴാഴ്ച പുലർച്ച നാലുമണിയോടെ താലൂക്ക് അതിർത്തിയായ ആറാട്ടുകടവിൽ എത്തിച്ചേർന്നു. തുടർന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിൽ തിരുവല്ല നഗരത്തിലേക്ക് നീങ്ങി. എം.എൽ.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണൻ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, തോമസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, ഫാ. സിജോ പന്തപ്പള്ളി, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ,
ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. സനൽകുമാർ, സി.ഐ.ടി.യു നേതാവ് കെ. പ്രകാശ് ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, ആർ.എസ്.പി കേന്ദ്ര കമ്മിറ്റിഅംഗം പി.ജി. പ്രസന്നകുമാർ, ജില്ല സെക്രട്ടേറിയറ്റ് അംഗം പെരിങ്ങര രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി കെ.പി. മധുസൂദനൻപിള്ള, കുഞ്ഞുകോശി പോൾ, ലാലു തോമസ് തുടങ്ങിയവർ ആദരാജ്ഞലിയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.