സി.പി.എം ഏരിയ സമ്മേളനത്തില്‍ മാത്യു ടി.തോമസ് എം.എല്‍.എെക്കതിരെ വിമര്‍ശനം
text_fieldsതിരുവല്ല: സി.പി.എം തിരുവല്ല ഏരിയ സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിക്കും മാത്യു ടി.തോമസ് എം.എല്‍.എക്കുമെതിരെ രൂക്ഷവിമര്‍ശനം. നഗരവികസനത്തില്‍ മാത്രമാണ് എം.എല്‍.എ ശ്രദ്ധ പതിപ്പിക്കുന്നതെന്നും ഗ്രാമീണമേഖലയെ പാടെ അവഗണിക്കുകയാണെന്നും സമ്മേളനത്തില്‍ അഭിപ്രായമുണ്ടായി.
സമീപ താലൂക്കിലെ എം.എല്‍.എ സജി ചെറിയാനെ കണ്ടുപടിക്കാന്‍ മാത്യു ടി. തയാറാകണമെന്നും ഒരംഗം അഭിപ്രായപ്പെട്ടു. സന്ദീപ് വധക്കേസില്‍ അയല്‍ ജില്ലകളില്‍പോലും സി.പി.എമ്മിെൻറ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും തിരുവല്ലയിലോ പെരങ്ങരയിലോ പോലും പ്രതികരിക്കാതിരുന്ന സി.പി.എം ഏരിയ നേതൃത്വത്തിെൻറ നടപടിയും വിമർശിക്കപ്പെട്ടു. ബി.ജെ.പിക്കാര്‍പോലും സംഭവത്തില്‍ അപലപിച്ചിട്ടും പ്രദേശിക നേതൃത്വം മൗനംപാലിച്ചു. ഈ മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രകടനം സംബന്ധിച്ചും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
വനിത നേതാവിനെ പീഡിപ്പിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് ജില്ല ഏരിയ നേതൃത്വത്തിെൻറ അറിവോടെയെന്ന ആരോപണം സമ്മേളനത്തില്‍ ഉയര്‍ന്നു. പീഡന പരാതി ഒതുക്കിത്തീര്‍ക്കാനും പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കാനും നേതാക്കള്‍ കൂട്ടുനിന്നു. നേതാക്കളുടെ അറിവോടെ പ്രതികളെ പാര്‍ട്ടി ഓഫിസില്‍ ഒളിവില്‍ താമസിപ്പിച്ചതായും ആരോപണമുയര്‍ന്നു.
പീഡന പരാതിയില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികള്‍ ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെതിരെയും വിമര്‍ശനമുണ്ടായി.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ട പരാതിയില്‍ സി.പി.എം പ്രവര്‍ത്തക കൂടിയായ ഇരക്കെതിരെ നടപടി എടുത്തിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയും പ്രചരിപ്പിച്ചതുമായ പാര്‍ട്ടി സഖാക്കള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നത് ഉചിതമായിെല്ലന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വനിത അംഗം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.