വീടുകയറി ആക്രമണം; ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsതിരുവല്ല: യുവാവിനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്ന് യുവാക്കളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരണം മുണ്ടനാലിവീട്ടിൽ രാഹുൽ രാജൻ (21), നിരണം മോടിശ്ശേരിൽ ജിഷ്ണു (22), കരുവാറ്റ കാരമുട്ട് പുത്തൻപുരയിൽ വീട്ടിൽ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച നാേലാടെയായിരുന്നു ആക്രമണം. വള്ളംകുളം തൈപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസനാണ് സംഘത്തിെൻറ ആക്രമണത്തിന് ഇരയായത്.
വീടിെൻറ സിറ്റൗട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീനിവാസനെ സംഘം വടിവാൾ ഉൾെപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ശ്രീനിവാസൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും കേസിൽ പ്രധാന പ്രതിയടക്കം രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്നും തിരുവല്ല സി.ഐ പറഞ്ഞു. സംഭവശേഷം ഒളിവിൽപോയ പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്നാണ് പിടികൂടിയത്.
തിരുവല്ല ഡിവൈ.എസ്.പി സുനീഷ്, സി.ഐ ഹരിലാൽ, എസ്.ഐ പ്രശാന്ത്, എ.എസ്.ഐ അനിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മനോജ്, ജയകുമാർ, പ്രബോധ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.