മുൻ ലോക്കൽ സെക്രട്ടറിയെ ആക്രമിക്കാൻ ശ്രമം; രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ
text_fieldsതിരുവല്ല: സി.പി.എം കവിയൂർ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ വീടുകയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ പിടിയിൽ.
മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പടിഞ്ഞാറ്റുംചേരി ആനന്ദഭവനിൽ എസ്. സതീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കവിയൂർ പാറയിൽ ജിബി തോമസ് (34), കളത്തിൽ പ്രേംകുമാർ (28) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.
മാരകായുധങ്ങളുമായി എത്തിയ സംഘം സതീഷിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികൾ ഓടിക്കൂടുന്നത് കണ്ട് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്ന് തിരുവല്ല എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.