ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മുഖ്യ പ്രതികൾ അറസ്റ്റിൽ
text_fieldsതിരുവല്ല: ആംബുലൻസ് ഡ്രൈവറായ കുറ്റപ്പുഴ മഞ്ഞാടി കാക്കതുരുത്ത് വീട്ടിൽ രാജപ്പനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ.
ഒന്നാം പ്രതി കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്നിൽ വീട്ടിൽ പ്രവീൺ എന്ന ബസലേൽ മാത്യു (32), രണ്ടാംപ്രതി കടമാൻകുളം കല്ലിക്കുഴിയിൽ വീട്ടിൽ കാർത്തി ശക്തി എന്ന പ്രവീൺ (22) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 15ന് രാത്രി 12 മണിയോടെ തിരുവല്ല ആമല്ലൂരിന് സമീപമാണ് സംഭവം. രാജപ്പൻ ഓടിച്ചിരുന്ന ആംബുലൻസ് തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പ് ഉൾപ്പെടെ ആയുധങ്ങൾ ഉപയോഗിച്ച് അഞ്ചംഗസംഘം മാരകമായി ആക്രമിക്കുകയായിരുന്നു.
തലക്കും കൈകാലുകൾക്കുമടക്കം ഗുരുതര പരിക്കേറ്റ രാജപ്പൻ ഒരുമാസത്തോളം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവം നടന്ന് അടുത്തദിവസം ഒരു പ്രതി പിടിയിലായിരുന്നു. മറ്റ് രണ്ടുപേരെ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതിയായ ബസലേൽ മാത്യു തിരുവല്ല, കീഴ്വായ്പൂര്, വെച്ചൂച്ചിറ, ഏറ്റുമാനൂർ, നൂറനാട്, ചിങ്ങവനം പൊലീസ് സ്റ്റേഷനിലുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിലും മല്ലപ്പള്ളി എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി ടി. രാജപ്പെൻറ നിർദേശാനുസരണം സി.ഐ പി.എസ്. വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ എ. അനീസ്, ആദർശ്, എ.എസ്.ഐ കെ.എൻ. അനിൽ, സി.പി.ഒമാരായ എം.എസ്. മനോജ്കുമാർ, വി.എസ്. വിഷ്ണുദേവ്, രഞ്ജിത് രമണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.