പ്രോട്ടോകോൾ ലംഘിച്ച് സി.പി.എം പൊതുയോഗം: 50 പേർക്കെതിരെ കേസ്
text_fieldsതിരുവല്ല: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കുറ്റൂരിൽ യോഗം സംഘടിപ്പിച്ച സംഭവത്തിൽ 50 സി.പി.എം പ്രവർത്തകർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു. യോഗം സംഘടിപ്പിച്ച നേതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലാണിത്.
സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായിരുന്ന ഞായറാഴ്ച സംസ്ഥാന നേതാക്കളടക്കമുള്ള നൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് കുറ്റൂരിലെ തെങ്ങേലിയിലാണ് സി.പി.എം യോഗം സംഘടിപ്പിച്ചത്. മറ്റ് പാർട്ടികളിൽനിന്ന് എത്തിയവരെ സ്വീകരിക്കാനായിരുന്നു പൊതുയോഗം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ്, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരടക്കം നൂറിലേറെപ്പേർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗത്തിൽ പങ്കെടുത്തു.
നേതാക്കളുടെ പേര് അടക്കം തെളിവുകളോടെയാണ് പരാതി നൽകിയതെങ്കിലും ഒരാളുടെപോലും പേര് പരാമർശിക്കാതെയാണ് കേസ്. പൊതുയോഗം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മൗനം പാലിച്ച പൊലീസ് പരാതി ലഭിച്ചപ്പോൾ മാത്രമാണ് പേരിന് നടപടിയുമായി രംഗത്തിറങ്ങിയത്. എന്നാൽ, കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡൻറിെൻറ സ്ഥാനാരോഹണച്ചടങ്ങിൽ ആൾക്കൂട്ടമുണ്ടായതിെൻറ പേരിൽ പരാതി ഇല്ലാതെതന്നെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.