വാഹനമിടിച്ച് തകർന്ന ഡിവൈഡറുകൾ ഭീഷണി
text_fieldsതിരുവല്ല: വാഹനമിടിച്ച് തകർന്ന നഗരമധ്യത്തിലെ ഡിവൈഡറുകൾ അപകട ഭീഷണി ഉയർത്തുന്നു. ദീപ ജങ്ഷനിലെ ഡിവൈഡറുകളാണ് ഭീഷണിയായത്. റോഡിെൻറ മധ്യഭാഗത്തെ രണ്ട് ഡിവൈഡറാണ് തകർന്നത്. ഇവ റോഡിെൻറ രണ്ട് വശത്തേക്കും അപകടകരമാം വിധം ചരിഞ്ഞു നിൽക്കുകയാണ്. ഇരുചക്ര വാഹന യാത്രികർക്കാണ് ഏറെ ഭീഷണി.
നഗരത്തിൽ പതിവായിരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി എം.എൽ.എ അധ്യക്ഷനായ ഗതാഗത ഉപദേശക സമിതിയുടെ തീരുമാനപ്രകാരമാണ് കുരിശുകവല മുതൽ ദീപ ജങ്ഷൻവരെ രണ്ടു മാസം മുമ്പ് ഡിവൈഡർ സ്ഥാപിച്ചത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം എറണാകുളം കേന്ദ്രമായ സ്വകാര്യ ഏജൻസിയാണ് സ്ഥാപിച്ചത്.
ഡിവൈഡർ സ്ഥാപിച്ചതിനുശേഷം ഗതാഗതക്കുരുക്കിന് വലിയ തോതിൽ കുറവുണ്ടായിരുന്നു. ഡിവൈഡറിെൻറ മൂന്ന് വർഷത്തെ പരിപാലന ചുമതലയും സ്വകാര്യ ഏജൻസിക്ക് തന്നെയാണ്. സ്വകാര്യ സ്ഥാപനങ്ങളിലേതടക്കം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഏജൻസിക്ക് കൗൺസിൽ യോഗം അനുവാദം നൽകിയതായും ചില നടപടി ക്രമങ്ങൾ കൂടി പൂർത്തിയാകാനുണ്ടെന്നും നഗരസഭ ചെയർമാൻ ആർ. ജയകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.