അപ്പർ കുട്ടനാട്ടിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി
text_fieldsതിരുവല്ല: കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി. മഴയെ തുടർന്ന് പ്രധാന റോഡുകളിലടക്കം വെള്ളം കയറിത്തുടങ്ങി. മിക്ക റോഡുകളിലും മഴവെള്ളം ഒഴുകിപ്പോകാനാകാതെ കെട്ടിക്കിടക്കുകയാണ്.
കാവുംഭാഗം - ചാത്തങ്കരി റോഡ്, അഴിയിടത്തുചിറ -മേപ്രാൽ റോഡ്, പൊടിയാടി -പെരിങ്ങര-സ്വാമിപാലം, കടപ്ര-വീയപുരം ലിങ്ക് ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് കാരണം യാത്ര ദുസ്സഹമായി. കഴിഞ്ഞ രാത്രിമുതൽ ഇന്നലെ ഉച്ചവരെ പെയ്ത ശക്തമായ മഴയാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്.
അപ്പർകുട്ടനാടൻ മേഖലകളിൽ വികസനത്തിെൻറ പേരിൽ അശാസ്ത്രീയ നിർമാണങ്ങൾ നടത്തിയതിെൻറ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രദേശവാസികൾ. മണ്ണിട്ടുയർത്തി നിർമിച്ച റോഡുകൾ വെള്ളത്തിെൻറ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്.
പെരിങ്ങര ജങ്ഷനിലും പഞ്ചായത്ത് ഓഫിസിന് മുന്നിലും അടുത്തകാലത്ത് ക്വാറി മണ്ണിട്ട് ഉയർത്തിയെങ്കിലും വെള്ളക്കെട്ടിെൻറ രൂക്ഷത തുടരുകയാണ്. പലയിടത്തുനിന്ന് ഒഴുകിയെത്തിയ മാലിന്യം പഞ്ചായത്ത് ഓഫിസിെൻറ എതിർവശത്തെ കുഴിയിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇവിടുത്തെ നിരവധി വാച്ചാലുകളും കൈത്തോടുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. 2018ലെ പ്രളയം ഏറെ ദുരിതംവിതച്ച മേഖലയാണ് അപ്പർ കുട്ടനാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.