ആറുമണിക്കൂറിൽ അരക്കോടി: കടപ്രയിൽ അഞ്ചു ജീവനുകൾ രക്ഷിക്കാൻ ധനസമാഹരണം
text_fieldsതിരുവല്ല: വിലപ്പെട്ട അഞ്ചു ജീവനുകൾ രക്ഷിച്ചെടുക്കാൻ കടപ്ര ഗ്രാമം ഒരുമിച്ചപ്പോൾ കേവലം ആറു മണിക്കൂറുകൾ കൊണ്ട് സമാഹരിച്ചത് അരക്കൊടി രൂപ.
വൃക്കരോഗ ബാധിതരായ അഞ്ചുപേർക്ക് കരുതലും കൈത്താങ്ങുമായി ഗാന്ധിജയന്തി ദിനത്തിൽ കടപ്ര പഞ്ചായത്തിലെ ജനങ്ങൾ തോളോട് തോൾ ചേർന്നപ്പോഴാണ് ഈ തുക കണ്ടെത്താനായത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്ന അഞ്ചു പേരുടെ ചികിത്സ ചെലവിനായുള്ള ഒരു കോടി രൂപ കണ്ടെത്തുന്നതിനുള്ള പ്രയത്നമാണ് കടപ്ര പഞ്ചായത്ത് ജീവൻ രക്ഷ സമിതി നടത്തിയത്.
കടപ്ര പഞ്ചായത്ത് നിവാസികളായ കല്ലുവാരത്തിൽ എം. മുകേഷ്, കോട്ടയ്ക്കകത്ത് രഞ്ജിത്ത് കെ. രവി, ഇടയാടി തുണ്ടിയിൽ വീട്ടിൽ പ്രമോദ് കുമാർ, തെക്കേടത്ത് പറമ്പിൽ മാളൂട്ടി സെൽവൻ, നടുവിലെ പറമ്പിൽ ശരണ്യ ഗോപകുമാർ എന്നിവർക്കാണ് ഉടൻ ശസ്ത്രക്രിയ വേണ്ടിവരുക. വാർഡുകളിൽ നാലും അഞ്ചും ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജനപ്രതിനിധികൾ അടക്കമുള്ളവർ ധനസമാഹരണം നടത്തിയത്. ഈ മാസം 30തോടെ ഇവരുടെ ചികിത്സക്ക് ആവശ്യമായ എഴുപത്തിയഞ്ച് ലക്ഷം രൂപ കൈമാറാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് ജനറൽ കൺവീനർ ജോസ് വി. ചെറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.