തിരുവല്ലയിൽ നേതാക്കൾ കോൺഗ്രസ് വിട്ടു
text_fieldsതിരുവല്ല: തിരുവല്ലയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സോമൻ താമരച്ചാൽ ഉൾപ്പെടെ കോൺഗ്രസ് അംഗത്വം രാജിെവച്ച് ഇടതു മുന്നണിയിൽ ചേർന്നു. മണ്ഡലം വൈസ് പ്രസിഡൻറ് ജോസ് കെന്നഡി, ബൂത്ത് പ്രസിഡൻറ് ബിജു ഫീലിപ്പോസ് എന്നിവരും ഉൾപ്പെടുന്നുണ്ട്.
ജനാധിപത്യമില്ലാതെ ഏകാധിപത്യപരമായാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ചേരാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ദലിത് പിന്നാക്ക വിഭാഗങ്ങളോട് കോൺഗ്രസ് നീതിപുലർത്തിയില്ല. അവഗണന നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും അംഗീകരിച്ചില്ല. കോൺഗ്രസ് വിട്ടവരെ ചേർത്ത് മഹാസമ്മേളനം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
കോൺഗ്രസ് വിട്ടുവന്നവരെ ഇടതുമുന്നണിയിലേക്ക് സ്വീകരിക്കുന്നുവെന്നും സോമൻ താമരച്ചാലിനെ പുളിക്കീഴ് ബ്ലോക്കിൽ മേപ്രാൽ ഡിവിഷനിൽ ജനറൽ സീറ്റിൽ സ്വതന്ത്രനായി മത്സരിപ്പിക്കുമെന്നും എൽ.ഡി.എഫ് തിരുവല്ല നിയോജകമണ്ഡലം കൺവീനർ അഡ്വ. ആർ. സനൽകുമാർ പറഞ്ഞു. മൂന്നുപേരെയും സനൽകുമാർ ചുവപ്പ് ഹാരമണിയിച്ച് സ്വീകരിച്ചു. നാമനിർദേശ പത്രിക സമർപ്പണത്തിനുശേഷം ഇടത് പ്രവേശന സമ്മേളനം ചേരുമെന്ന് സോമൻ താമരച്ചാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.