Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightവൃത്തിഹീനം: ലഘുഭക്ഷണ...

വൃത്തിഹീനം: ലഘുഭക്ഷണ നിർമാണകേന്ദ്രം പൂട്ടിച്ചു

text_fields
bookmark_border
Food Inspection
cancel
camera_alt

പെ​രി​ങ്ങ​ര​യി​ലെ ല​ഘു​ഭ​ക്ഷ​ണ നി​ർ​മാ​ണ​ശാ​ല​യി​ൽ പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തി​രു​വ​ല്ല: പെ​രി​ങ്ങ​ര​യി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ല​ഘു​ഭ​ക്ഷ​ണ നി​ർ​മാ​ണ യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടി.

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ശ​ങ്ക​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ പെ​രി​ങ്ങ​ര പ​ത്താം വാ​ർ​ഡി​ൽ ല​ക്ഷ്മി നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന യൂ​നി​റ്റാ​ണ് പൂ​ട്ടി​യ​ത്. പ​രി​സ​ര​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ബേ​ക്ക​റി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മാ​യി ബൈ​ക്കു​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ആ​ണ്​ ഇ​വി​ടെ​നി​ന്ന്​ പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

തു​റ​സ്സും വൃ​ത്തി​ഹീ​ന​വുമാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാണ് അ​ടു​ക്ക​ള പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പ​ഴ​കി​യ എ​ണ്ണ​യാ​ണ് പ​ല​ഹാ​ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മൈ​ദ അ​ട​ക്ക​മു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വൃ​ത്തി​ഹീ​ന അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ടു​ക്ക​ള​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ മ​ലി​ന ജ​ലം നി​റ​ഞ്ഞ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ആ​ണ്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന 17 ജീ​വ​ന​ക്കാ​രി​ൽ പ​ല​ർ​ക്കും ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ല. പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ബ്ര​ഹാം തോ​മ​സ്, വാ​ർ​ഡ് മെ​മ്പ​ർ എ​സ് സ​ന​ൽ കു​മാ​രി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ ​സ​തീ​ഷ് കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ജ​ല​ക്ഷ്മി, വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും പ​ഴ​കി​യ എ​ണ്ണ​യും ന​ശി​പ്പി​ച്ചു. വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഉ​ട​മ​ക്ക്​ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും ഇ​വ പാ​ലി​ക്കാ​ത്ത പ​ക്ഷം സ്ഥാ​പ​നം പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food inspectionHotel shut down
News Summary - Inefficiently operated snack food manufacturing unit shut down
Next Story