മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ച ഇറാൻ പൗരന് അറസ്റ്റില്‍
text_fieldsതിരുവല്ല: വിദേശ കറൻസികൾ മാറ്റിനൽകുന്ന മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിന് ശ്രമിച്ച ഇറാനിയന്‍ പൗരന് അറസ്റ്റില്‍. സ്ഥാപന ജീവനക്കാരുടെ അവസരോചിത ഇടപെടലാണ് സൊഹ്റാബ് ഘോലിപൊര് എന്ന ഇറാനിയെ കുടുക്കിയത്. റോ, ഐ.ബി ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ 2018 ജൂലൈ 31ന് പത്തനംതിട്ട റോയല്‍ ഡ്യൂട്ടിപെയ്ഡ് ഷോപ് ഉടമ ഷെറിന് ഷായില്‍നിന്ന് 60,000 രൂപ തട്ടിയെടുത്തിരുെന്നന്നും കണ്ടെത്തി. ഇയാളില്‍നിന്ന് നിരോധിത ഇന്ത്യന്‍ കറന്‍സിയും പിടികൂടി.
വെള്ളിയാഴ്ച ഉച്ചക്ക് രേണ്ടാടെ അഹല്യ മണി എക്സ്ചേഞ്ചിലാണ് തട്ടിപ്പിന് ശ്രമിച്ചത്. 100 യു.എസ് ഡോളര്‍ മാറ്റിനല്‍കണം എന്നാവശ്യപ്പെട്ടാണ് സ്ഥാപനത്തില്‍ വന്നത്. 50 യു.എസ് ഡോളറും 50 ഡോളറിെൻറ ഇന്ത്യന്‍ കറന്‍സിയുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിനിെട കുറച്ചുപണം ദിര്‍ഹമാക്കി ലഭിക്കുമോ എന്നും ചോദിച്ചു. ദിര്ഹത്തിെൻറ ഒരുകെട്ട് വാങ്ങി ഇയാള്‍ പരിശോധിക്കാനും തുടങ്ങി. ദിര്‍ഹം എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ സ്ഥാപന മാനേജര്‍ ശ്രീരാജും ജീവനക്കാരിയും ചേര്‍ന്ന് ഇയാളെ തടഞ്ഞുെവച്ച് പൊലീസില്‍ വിവരം അറിയിച്ചു. എസ്.ഐ സലീമിെൻറ നേതൃത്വത്തില്‍ പൊലീസ് എത്തി പഴ്സ് പരിശോധിച്ചേപ്പാഴാണ് നിരോധിച്ച ആയിരത്തിെൻറയും അഞ്ഞൂറിെൻറയും ഓരോ നോട്ട് കണ്ടത്. കൂടാതെ, 2820 രൂപയും യു.എസ് ഡോളറും കണ്ടെത്തി. തിരുവല്ല പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇറാനിയന്‍ പാസ്പോര്‍ട്ടും ഇറാനിയന്‍ ഇൻറര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. കൈവശം ബാഗോ മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് സ്ഥലത്ത് വന്ന റോ, ഐ.ബി ഉദ്യോഗസ്ഥർ കൈവശമുള്ള രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഇയാൾ രണ്ടുവർഷം മുമ്പ് പത്തനംതിട്ടയിലെ റോയല്‍ ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ ഉടമയെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുെത്തന്ന് വ്യക്തമായി. ഡ്യൂട്ടിപെയ്ഡ് ഷോപ് ഉടമ ഷെറിന് ഷായെ വിളിച്ചുവരുത്തി ഇയാളെ കാണിച്ചു. തെൻറ കൈയില്‍നിന്ന് പണം തട്ടിയത് ഇയാള്‍തന്നെയാണെന്ന് ഷെറിന് തിരിച്ചറിയുകയും ചെയ്തു.
മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍ സന്ദര്‍ശകവിസയില്‍ എത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്. അവിടെനിന്ന് മുംബൈയിലും ബംഗളൂരുവിലും എത്തി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്ന് ടാക്സി കാറില്‍ തിരുവല്ലയില്‍ എത്തിയെന്നും 35,000 രൂപ കൂലി കൊടുത്തെന്നും ബാഗും മറ്റുതുണികളും മൊബൈല്‍ ഫോണും ഇല്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.