മിന്നലും മഴയും: ഷോർട്ട് സർക്യൂട്ട്, വീടിന് തീപിടിച്ചു
text_fieldsതിരുവല്ല: ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം കടപ്രയിൽ വീടിന് തീപിടിച്ചു. തീപിടിത്തത്തിൽ ഗൃഹോപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. കടപ്ര പഞ്ചായത്ത് പത്താംവാർഡിൽ പന്നായിക്കടവിന് സമീപം മണക്കാട് വീട്ടിൽ ഉഷ തമ്പിയുടെ വീടിനാണ് തീപിടിച്ചത്.
ടി.വി, ഫാൻ, സോഫ തുടങ്ങിയ ഗൃഹോപകരണങ്ങളാണ് കത്തിനശിച്ചത്. രണ്ട് മുറികളിലെ ജനൽ കർട്ടനുകളും കത്തി. ജനാലകളുടെ ചില്ലുകൾ പൊട്ടിവീണു. വീടിെൻറ ഭിത്തികൾക്കും കേടുപാട് സംഭവിച്ചു. വീടിെൻറ വയറിങ് പൂർണമായും കത്തിനശിച്ചു.
ചൊവ്വാഴ്ച പുലർച്ച 2.30ഓടെയായിരുന്നു സംഭവം. ആളിപ്പടർന്ന തീ പ്രദേശവാസികൾ ചേർന്ന് അണക്കുകയായിരുന്നു. വൈകീട്ട് ആറരയോടെ ഉണ്ടായ ഇടിമിന്നലിൽ വീടിെൻറ ഹാളിലെ ട്യൂബ് ലൈറ്റിൽ തീപ്പൊരി കണ്ടിരുന്നതായും തുടർന്ന് ട്യൂബ് പ്രവർത്തന രഹിതമാവുകയും ചെയ്തതായി ഉഷ പറഞ്ഞു.
പിന്നീട് പുലർച്ച വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. ഉഷയും മകൾ ഹർഷയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ചേർന്ന് തീ അണക്കുകയായിരുന്നു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിജി നൈനാൻ, കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നിഷ അശോകൻ, ഗ്രാമ പഞ്ചായത്ത് അംഗം എസ്. പാർവതി തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. പുളിക്കീഴ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
റാന്നി: മഴക്കൊപ്പമെത്തിയ മിന്നലില്‍ വീടിനും വീട്ടുപകരണങ്ങള്‍ക്കും നാശം നേരിട്ടു. വെച്ചൂച്ചിറ കൂത്താട്ടുകുളത്താണ് ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ മിന്നല്‍ രണ്ടു വീടുകള്‍ക്ക് നാശനഷ്ടം വരുത്തിെവച്ചത്.
കിഴക്കേപുരയില്‍ കെ.കെ. രാജു, ബന്ധു മുട്ടത്തില്‍ സോമന് എന്നിവരുടെ വീടുകള്‍ക്കാണ് മിന്നലേറ്റത്. രാജുവിെൻറ വീടിെൻറ ഭിത്തികള്‍ക്ക് മിന്നലേറ്റ് വിള്ളല്‍ വീണു. വയറിങ് കത്തി നശിക്കുകയും വീട്ടുപകരണങ്ങള്‍ പൂർണമായും നശിച്ചു. എന്നാല്‍, വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റില്ല.
അടുത്ത വീടും ബന്ധുവുമായ സോമെൻറ വീട്ടിലെ വയറിങ് പൂർണമായി നശിച്ചു. ഇന്‍വെര്‍ട്ടര്‍, ട്യൂബ്, ബള്‍ബുകള്‍ തുടങ്ങിയവ നഷ്ടപ്പെട്ടു. ഈ മേഖലയിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഇലക്ട്രിക് ഉപകരണങ്ങളുടെ കേടുപാടുകൾ കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.