കുഴിയിൽപെട്ട കെ.എസ്.ആർ.ടി.സി ബസ് നാട്ടുകാർ കയറ്റി
text_fieldsതിരുവല്ല: പൊടിയാടി-പെരിങ്ങര കൃഷ്ണപാദം റോഡിൽ കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ അകപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് നാട്ടുകാർ ചേർന്ന് കരക്കുകയറ്റി. പൊടിയാടി വെട്ടത്തിൽപടിക്ക് സമീപം ഇന്നലെ വൈകീട്ട് മൂന്നേകാലോടെ ആയിരുന്നു സംഭവം.
മാവേലിക്കരയിൽനിന്ന് ചങ്ങനാശ്ശേരിക്ക് പോയ ബസാണ് എതിർദിശയിൽനിന്ന് വന്ന ലോറിക്ക് സൈഡ് നൽകുന്നതിനിടെ കുഴയിൽ വീണത്. തുടർന്ന് പ്രദേശവാസികളും യാത്രക്കാരുമായ ഇരുപതോളം പേർ ചേർന്ന് ബസ് തള്ളി കരകയറ്റുകയായിരുന്നു. സംഭവത്തെതുടർന്ന് റോഡിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
പൊടിയാടി-തിരുവല്ല പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിെൻറ ഭാഗമായി മാവേലിക്കര, അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വരുന്ന മൂന്നുമാസത്തേക്ക് പൊടിയാടിയിൽനിന്ന് കൃഷ്ണപാദം റോഡ് വഴിയാണ് കടത്തിവിടുന്നത്.
വീതികുറവുള്ള റോഡിലൂടെ പെരിങ്ങര ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കടന്നുവരുന്നതാണ് പ്രശ്നം. കൃഷ്ണപാദം റോഡിൽ വൺവേ ഏർപ്പെടുത്തുക മാത്രമാണ് പോംവഴി. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ഷാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.