പൊല്ലാപ്പായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിയ കുരങ്ങ്
text_fieldsതിരുവല്ല: അടുത്തുചെന്നാല്‍ കടിക്കാനുള്ള ഊറ്റം. തക്കം കിട്ടിയാല്‍ പൊതിയും ബാഗുമെടുത്തുകടക്കും. ഓടിച്ചുവിട്ടാല്‍ കെട്ടിടത്തിെൻറ തൂണുകളില്‍ തൂങ്ങിയാടും. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഐ.പി ബ്ലോക്കില്‍ കടന്ന കുരങ്ങൊപ്പിക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. കഴിഞ്ഞ ദിവസമാണ് വലുപ്പമുള്ള കുരങ്ങിനെ ആശുപത്രി വളപ്പില്‍ കണ്ടത്.
ജീവനക്കാര്‍ ആദ്യം അവഗണിച്ചെങ്കിലും പിന്നീട് ഐ.പി ബ്ലോക്കിലെ പലഭാഗത്തായി വാനരന് പ്രത്യക്ഷപ്പെട്ടു. വാര്‍ഡുകളില്‍ പലയിടത്തും ഓടിക്കയറി. സുരക്ഷ ജീവനക്കാര്‍ എത്തിയപ്പോള്‍ കടിക്കാനുള്ള ഭാവത്തില്‍ ചീറിയടുത്തു. പിന്നീട് മുകളിലെ പണിപൂര്‍ത്തിയാകാത്ത രണ്ട് നിലകളുടെ ഭാഗങ്ങളില്‍ ഒളിവിലിരുന്നു. ഇടക്ക് പുറത്തുവന്ന് കിട്ടുന്ന ഭക്ഷണം തട്ടിയെടുക്കും. കുരങ്ങ് വളപ്പ് വിടില്ലെന്നുകണ്ടതോടെ വനംവകുപ്പില്‍ അറിയിച്ചു. റാന്നയില്നിന്ന് ദ്രുതകര്‍മസേനയെത്തി തിങ്കളാഴ്ച വൈകീട്ട് കെണിക്കൂട് സ്ഥാപിച്ചു. കൂട്ടില്‍ ഭക്ഷണം വെച്ചെങ്കിലും ആദ്യദിനം കുരങ്ങ് ആ ഭാഗത്തേക്ക് എത്തിയതേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.