ശ്രീവല്ലഭ ക്ഷേത്രവളപ്പിലെ കരനെൽകൃഷി കതിരണിഞ്ഞു
text_fieldsതിരുവല്ല: ശ്രീവല്ലഭ ക്ഷേത്രവളപ്പിലെ കരനെൽകൃഷി കതിരണിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശ്രീവല്ലഭേശ്വര അന്നദാന സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര വളപ്പിൽ ശാസ്താനടക്ക് പിൻവശത്തായുള്ള അരയേക്കർ ഭൂമിയിൽ നടത്തിയ കൃഷിയാണ് കതിരണിഞ്ഞത്.
നാലുമാസം കൊണ്ട് വിളവെടുക്കാവുന്ന കുഞ്ഞുകുഞ്ഞ് ഇനത്തിൽപ്പെട്ട വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ക്ഷേത്ര വളപ്പിനുള്ളിൽ നെൽകൃഷി ചെയ്യുന്നത് ഇതാദ്യമായാണ്. ജീവാമൃതവും നാടൻ പശുവിെൻറ ചാണകവും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്.
വിളവെടുപ്പിൽ ലഭിക്കുന്ന നെല്ല് കുത്തിയെടുക്കുന്ന അരി ക്ഷേത്രത്തിലെ നിവേദ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. നവംബർ അവസാന വാരത്തോടെ വിളവെടുപ്പ് നടത്താനാകുമെന്ന് അന്നദാന സമിതി ഭാരവാഹികൾ പറഞ്ഞു.
ഡെപ്യൂട്ടി ദേവസ്വം കമീഷണർ വി. കൃഷ്ണകുമാർ വാര്യർ, അസി. കമീഷണർ കെ.എസ്. ഗോപിനാഥൻ പിള്ള, സബ് ഗ്രൂപ് ഓഫിസർ പി.പി. നാരായണൻ നമ്പൂതിരി, അന്നദാന സമിതി ഭാരവാഹികളായ ശ്രീകുമാര പിള്ള, കെ.എൻ. മോഹൻകുമാർ, സത്യനാരായണൻ എന്നിവരാണ് കരനെൽ കൃഷിക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.