ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രഹികൾ കടത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം
text_fieldsതിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഉമസ്ഥതയിലുള്ള കാവുംഭാഗം ആഗ്രോ ഇന്റസ്ട്രീസിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്ര സാമിഗ്രികൾ കടത്തുന്നുവെന്ന് ആരോപിച്ച് നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ സ്റ്റോർ മാനേജരുടെ ഓഫീസിൽ ഉപരോധം സംഘടിപ്പിച്ചു.
അപ്പർ കുട്ടനാട് മേഖലയിലെ നെൽ കൃഷി പ്രോത്സാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ കൊയ്ത്ത് യന്ത്രം അടക്കമുള്ള യന്ത്ര സാമിഗ്രികൾ ആക്രി വിലയ്ക്ക് തൂക്കി വിൽക്കാനുള്ള നീക്കമാണ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ചേർന്ന് തടഞ്ഞത്.
ബുധനാഴ്ച ഉച്ചയോടെ പതിവില്ലാത്ത തരത്തിൽ കൊയ്ത്ത് യന്ത്രങ്ങൾ ഉൾപ്പടെയുള്ളവ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്ത് ലോറിയിൽ കയറ്റിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നഗരസഭാ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കൗൺസിലർ അടക്കമുളളവർ യന്ത്രങ്ങൾ നീക്കുന്നത് തടഞ്ഞു. ഏഴ് വർഷം പഴക്കമുള്ള യന്ത്ര സാമിഗ്രികളാണ് ഇവിടെ നിന്നും പുനലൂരിലെ യാർഡിലേക്ക് നീക്കം ചെയ്യുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇക്കാലമത്രയും ഉപയോഗിക്കാതെ കിടന്നിരുന്ന യന്ത്രങ്ങൾ എങ്ങനെ ഉപയോഗ്യമല്ലാതെയാകും എന്നതായിരുന്നു പ്രതിക്ഷേധക്കാരുടെ മറു ചോദ്യം.
ജില്ലയിലെ നെല്ലറയായ അപ്പർ കുട്ടനാട്ടിലെ നെൽക്കർഷകർക്ക് സഹായമാകുന്നതിന് വേണ്ടി ആരംഭിച്ച പ്രസ്ഥാനമാണ് കാവുംഭാഗത്തേത്. അപ്പർ കുട്ടനാട്ടിലെ കൃഷിക്ക് സഹായമാകേണ്ട ഏതാണ്ട് പത്തോളം കൊയ്ത്ത് യന്ത്രങ്ങളും ഇരുപതോളം ട്രാക്ടറുകളും മുപ്പതിലധികം ട്രില്ലറുകളുമാണ് ആഗ്രോ ഇന്റസ്ട്രീസിൽ ചലനമറ്റ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഒരു തവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത ഈ യന്ത്രങ്ങളാണ് തുരുമ്പ് വിലയ്ക്ക് തൂക്കി വിൽക്കുവാൻ അധികൃതർ തുനിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.