അപ്പർകുട്ടനാട്ടിൽ മഴക്കെടുതി തുടരുന്നു
text_fieldsതിരുവല്ല: മഴയുടെ ശക്തി കുറഞ്ഞതോടെ തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പലയിടത്തും ഒരടിവരെ വെള്ളം ഇറങ്ങിയത് ആശ്വാസമായി. മഴയുടെ ശക്തികുറഞ്ഞു മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് ഒരടിയെങ്കിലും വെള്ളം കുറഞ്ഞത്. അതേസമയം, താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 57ആയി ഉയർന്നു. ജലനിരപ്പ് താഴ്ന്ന് തുടങ്ങിയെങ്കിലും 762 കുടുംബങ്ങളിലെ 2567 ആളുകൾ ക്യാമ്പുകളിൽ തുടരുകയാണ്.
മലവെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കുറഞ്ഞെങ്കിലും മണിമല, പമ്പ നദികളും കൈവഴികളും കരകവിഞ്ഞൊഴുകുകയാണ്. പാടശേഖരങ്ങളും മറ്റു ജലാശയങ്ങളുമെല്ലാം നിറഞ്ഞുകിടക്കുന്നു. സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്ലേശം ഒഴിഞ്ഞിട്ടില്ല.
വീടുകളുടെ ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലം കിണറുകളിൽ കലരുമോയെന്ന ആശങ്ക നിലനിൽക്കുന്നു. രണ്ടുദിവസംകൊണ്ട് ഉയർന്ന ജലം ഒഴുകിമാറാൻ ഒരാഴ്ചയിലേറെ വേണ്ടിവരും. അത് കഴിഞ്ഞാലും വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.