പീഡനം: പരാതിക്കാരിക്ക് സി.പി.എം സസ്പെൻഷൻ; 'വിഡിയോ പ്രചരിച്ചത് മോശം സന്ദേശം നല്‍കി'
text_fieldsതിരുവല്ല: സി.പി.എമ്മിനെ വെട്ടിലാക്കിയ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ പാര്‍ട്ടി പ്രവര്‍ത്തകയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പരാതിക്കാരിയുടെ നടപടികള്‍ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കുകയും വിഡിയോ പ്രചരിച്ചത് മോശം സന്ദേശം നല്‍കുകയും ചെയ്തതു കൊണ്ടാണ് നടപടി എടുത്തതെന്ന് ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആൻറണി മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് കേസെടുത്ത പ്രതിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സജിമോനെതിരേ ഇതു വരെ പരാതി കിട്ടിയിട്ടില്ലെന്നും കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
മേയ് മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചിട്ട് ആഴ്ചകള്‍ ആകുന്നതേയുള്ളൂ. സി.പി.എമ്മിെൻറയും മഹിളാ അസോസിയേഷെൻറയും നേതാവ് കൂടിയായ യുവതിക്കെതിരെ ഈ വിഷയത്തിൽ മഹിളാ അസോസിയേഷന്‍ ടൗൺ നോർത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. തുടർന്ന് പ്രാഥമികാന്വേഷണം നടത്തിയാണ് മൂന്നുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് -ഏരിയാ സെക്രട്ടറി പറഞ്ഞു.
'വിഡിയോകള്‍ മോശമായ സന്ദേശം നല്‍കിയതു കൊണ്ടാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോപണ വിധേയനായ സജിമോൻ തിരുവല്ല നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നപ്പോള്‍ ഉണ്ടായ പീഡന പരാതിയില്‍ പാര്‍ട്ടി നടപടി എടുത്തിരുന്നു. അച്ചടക്ക നടപടിക്ക് ശേഷം കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിലാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. മാധ്യമങ്ങളിലൂടെയാണ് സജിമോനെതിരായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. കൂടുതല്‍ നടപടി ഉപരി കമ്മറ്റിയുമായി ആലോചിച്ച് എടുക്കും. അതേ സമയം, മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് പറയുന്ന പരാതിക്കാരിയുടെ ഒന്നിലധികം വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പല സന്ദര്‍ഭങ്ങളിലുള്ളതാണ് ഇതെന്നാണ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയിലും വിഡിയോ ചെന്നിട്ടുണ്ട്. അതിനാല്‍ തന്നെ പീഡന പരാതി വിശദമായി പരിശോധിക്കും'- ഫ്രാന്‍സിസ് വ്യക്തമാക്കി.
കേസെടുത്തത് 12 പേർക്കെതിരെ
പീഡിപ്പിച്ച ശേഷം സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമടക്കം 12 പേർക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തത്. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ , ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നാസർ എന്നിവർ ഉൾപ്പടെ 12 പേർക്കെതിരെയാണ് കേസെടുത്തത്.
സി.പി.എമ്മിെൻറ മുൻ വനിതാ നേതാവിെൻറ പരാതിയിൽ ബലാത്സഗം, മൊബൈലിൽ പകർത്തിയ നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു, ദൃശ്യങ്ങൾ സമൂഹ മധ്യമങ്ങൾ വഴി പുറത്തുവിട്ടു എന്നി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്, വീഡിയോ പ്രചരിപ്പിച്ചതിെൻറ പേരിലാണ് മറ്റ് 10 പ്രതികൾക്കെതിരെ കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.