മാരകായുധംകാട്ടി രാത്രി പണവും സ്വർണവും കവരൽ; വടിവാൾ വിനീതിനെ തെളിവെടുപ്പിന് എത്തിച്ചു
text_fieldsതിരുവല്ല (പത്തനംതിട്ട): മാരകായുധംകാട്ടി രാത്രികാല യാത്രക്കാരിൽനിന്ന് പണവും സ്വർണവും വാഹനവുമടക്കം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ നെടുമ്പ്രത്തും സൈക്കിൾമുക്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. നെടുമ്പ്രം അന്തിച്ചന്തക്ക് സമീപം, സൈക്കിൾമുക്ക് ജങ്ഷൻ എന്നിവിടങ്ങളിൽ എത്തിച്ചാണ് പുളിക്കീഴ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എടത്വ സ്വദേശി വിനീതിനെ കസ്റ്റഡിയിൽ വാങ്ങിയ പുളിക്കീഴ് പൊലീസ് വെള്ളിയാഴ്ച രാവിലെയാണ് തെളിവെടുപ്പിന് സംഭവ സ്ഥലങ്ങളിൽ എത്തിച്ചത്. ഡിസംബർ 17ന് പുലർച്ച മതിൽഭാഗത്തും കാവുംഭാഗത്തുമായി കാൽനടയാത്രക്കാരെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച ശേഷം ഒമ്നി വാൻ ഉപേക്ഷിച്ച നെടുമ്പ്രത്തും മത്സ്യവ്യാപാരിയെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി 5000 രൂപ കവർന്ന സൈക്കിൾമുക്കിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനുശേഷം തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.