രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി പൊലീസ്
text_fieldsതിരുവല്ല: ഭാര്യയുടെ ചികിത്സക്ക് രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്നാണ് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ രാവിലെ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഉടന്‍ രക്തം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അപൂര്‍വ രക്ത ഗ്രൂപ്പുകളില്‍ ഒന്നായ ഒ- നെഗറ്റിവ് ആയിരുന്നു വേണ്ടത്. അസ്വസ്ഥതകളെത്തുടര്‍ന്ന് പെട്ടെന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ രക്തം നല്‍കാമെന്ന് സമ്മതിച്ചിരുന്നവര്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതുമില്ല.
ഉച്ചയായിട്ടും രക്തദാതാവിനെ കിട്ടാത്തതിനെത്തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവ് അജിത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. തിരുവല്ല സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സുനില്‍ കൃഷ്ണനെയാണ് ലൈനില്‍ കിട്ടിയത്. വിവരം പറഞ്ഞ് ഫോണ്‍ വെച്ച അജിത്തിന് മുന്നില്‍ 10 മിനിറ്റില്‍ തിരുവല്ല ഇന്‍സ്പെക്ടറുടെ പൊലീസ് വാഹനമെത്തി. വാഹനത്തില്‍നിന്ന് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍തന്നെയാണ് രക്തം നല്‍കിയത്.
അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരള പൊലീസിന്റെ പോല്‍-ബ്ലഡ് സംവിധാനം ഉപയോഗിക്കാമെന്നും ഈ സംഭവം കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുെവച്ച് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.