തിരുവല്ല സ്പിരിറ്റ് തട്ടിപ്പ്: സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം
text_fieldsപത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം ജില്ല കമ്മിറ്റി ആവശ്യെപ്പട്ടു. സമഗ്ര അന്വേഷണം വേണമെന്ന് ജില്ല കമ്മിറ്റി എക്സൈസ് മന്ത്രി എം.വി ഗോവിന്ദനോടും സി.പി.എം സംസ്ഥാന കമ്മിറ്റിയോടും ആവശ്യപ്പെടും.
ശനിയാഴ്ച ചേർന്ന സി.പി.എം ജില്ല കമ്മിറ്റി നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനെത്ത തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വിലയിരുത്തി. 2018ൽ ഇവിടെ സ്പിരിറ്റ് തട്ടിപ്പ് നടക്കുന്നുവെന്ന് സി.പി.എം തിരുവല്ല ഘടകം ചൂണ്ടിക്കാട്ടിയിരുന്നു. അത് പാർട്ടിയും അന്നെത്ത എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും അവഗണിച്ചിരുന്നു. അത് ഇപ്പോൾ വിവാദമായ സാഹചര്യത്തിലാണ് ജില്ല കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യെപ്പട്ടിരിക്കുന്നത്.
ജാമ്യാപേക്ഷ തള്ളി
പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാംപ്രതി ടാങ്കർ ഡ്രൈവർ നന്ദകുമാർ, മൂന്നാംപ്രതി ട്രാവൻകൂർ ഷുഗേഴ്സ് ജീവനക്കാരൻ അരുൺകുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. ട്രാവൻകൂർ ഷുഗേഴ്സിൽ തിങ്കളാഴ്ച രാവിലെ മുതൽ ജവാന് റം ഉൽപാദനം പുനരാരംഭിച്ചെങ്കിലും വീണ്ടും നിര്‍ത്തിെവച്ചു. നിലവിലെ സ്പിരിറ്റിെൻറ സ്റ്റോക്ക് എടുത്തശേഷമാകും പൂര്‍ണതോതില്‍ മദ്യ ഉൽപാദനം നടത്തുക.
സ്പിരിറ്റ് തട്ടിപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയതോടെയാണ് റം ഉൽപാദനം നിലച്ചത്. വിരമിച്ച പ്രൊഡക്ഷന്‍ ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഫിലിപ്പിനെ തിരികെ വിളിച്ചാണ് ബിവറേജസ് കോര്പറേഷന് ഉൽപാദനം പുനരാരംഭിച്ചത്. 1200 കുപ്പിയിലധികം റം ബോട്ടില്‍ ചെയ്തശേഷമാണ് എക്സൈസ് വകുപ്പിെൻറ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിെവച്ചത്.
നിലവിലെ സ്പിരിറ്റ് സ്റ്റോക്കും ഗുണനിലവാരവും മറ്റും തിങ്കളാഴ്ച വൈകീട്ട് ആറുമുതൽ എക്സൈസ്, പൊലീസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പരിശോധന തുടങ്ങി. അന്വേഷണച്ചുമതല ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഏറ്റെടുത്തു. ജില്ല പൊലീസ് കാര്യാലയത്തിൽ ഡിവൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനം. തിരുവല്ല, എറണാകുളം, മധ്യപ്രദേശ് എന്നിവിടങ്ങളിലായി മൂന്ന് സംഘമായി തിരിഞ്ഞാകും അന്വേഷണം.
സ്ഥലംമാറ്റം ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥൻ ബിജു വി. നായരെയും ഭാഗമാക്കും. ഡിവൈ.എസ്.പി ആർ. രാജപ്പൻ, ഇൻസ്പെക്ടർമാരായ ബിജു വി. നായർ, ഇ.ഡി. ബിജു എന്നിവർ പ്രത്യേക സംഘത്തിെൻറ ഭാഗമാണ്. കൊച്ചിയിൽനിന്നുള്ള ലീഗൽ മെട്രോളജിയുടെ പ്രത്യേകസംഘം തിങ്കളാഴ്ച വൈകീട്ട് ആറോടെ ട്രാവൻകൂർ ഷുഗേഴ്സിലെത്തി പരിശോധന നടത്തി.
ആലപ്പുഴയിൽ ട്രാവൻകൂർ ഷുഗേഴ്സിേലക്ക് സ്പിരിറ്റ് കൊണ്ടുവന്ന ടാങ്കർ മറിഞ്ഞ സംഭവത്തിലും ദുരൂഹതയുയർന്നിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.