തിരുവല്ലയിൽ കാറ്റിലും മഴയിലും വ്യാപകനാശം: 35 വീടുകൾ തകർന്നു
text_fieldsതിരുവല്ല: താലൂക്കിെൻറ കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. 35 വീടുകൾ ഭാഗികമായി തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കവിയൂർ, ഇരവിപേരൂർ, കോയിപ്രം, മല്ലപ്പള്ളി പഞ്ചായത്തുകളിലാണ് ബുധനാഴ്ച വൈകീട്ട് കാറ്റും മഴയും നാശംവിതച്ചത്. വീടിന് മുകളിൽ മരംവീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഇരവിപേരൂർ ഒന്നാംവാർഡിൽ മണ്ണിൽ രാജുവിെൻറ ഭാര്യ ഓമന, നാലംവാർഡിൽ ചരുവിൽ സുജാത എന്നിവർക്കാണ് പരിക്കേറ്റത്.
വീടിനു മുകളിലേക്കുവീണ മരത്തിെൻറ കമ്പുകൊണ്ടാണ് ഓമനക്ക് തലക്ക് പരിക്കേറ്റത്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിവീണ ഓടുകൊണ്ടാണ് സുജാതക്ക് തലക്ക് മുറിവേറ്റത്. കവിയൂർ നാഴിപാറ പറകുളത്തിൽ സണ്ണി, കടമ്പുകാട്ടുകളത്തിൽ രമണൻ, ഓമനക്കുട്ടൻ, അമ്മിണി കുഞ്ഞൂഞ്ഞ്, നാഴിപാറ ശാസ്താംകുന്നേൽ സുഭാഷ് എസ്.ടി, പേരകത്ത് തെക്കേകളത്തിൽ രാഘവൻ, പുഴളിയിക്കൽ ബാബു പി.വൈ, വേങ്ങശ്ശേരി ഇല്ലം വി.കെ ശ്രീകുമാർ, വൈഷ്ണവത്തിൽ വിഷ്ണുരാജ്, കോട്ടമുണ്ടകം കാഞ്ഞിരപ്പറമ്പിൽ നിഷ സലിം, ബാബു മീരാൻ, ഷമീർ, ഇഞ്ചത്തടി ശിവശൈലം വിജയകുമാരി, കാരയ്ക്കാട്ട് മലയിൽ വിജയമ്മ എം.പി, മാറാമലയിൽ സതി സുനിൽ, പാറക്കൽ പത്മ സമീരൻ, തോട്ടഭാഗം താമല്ലുത്ര അജിത്, നമ്പ്യാര് മഠം ലളിത അമ്മ, കോട്ടൂർ പ്ലാന്തോട്ടത്തിൽ ഓമന, മനക്കച്ചിറ കൂടത്തിൽ രാജേഷ്, പടിഞ്ഞാറ്റുചേരി വിഴലിൽ സാബു, മറമാല ചരുവിൽ വിദ്യാനന്ദൻ, വെട്ടിക്കാട്ടിൽ സിന്ധു പ്രസാദ് എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്.
വിളവെടുക്കാറായ നെൽകൃഷിയും വാഴകൃഷിയും നിലംപൊത്തി. ജില്ല പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരിയുടെ നെൽകൃഷിയും കുലക്കാറായ വാഴകൃഷിയും കാറ്റത്ത് നിലംപതിച്ചു.കവിയൂരിലെ കുടുംബശ്രീ ഉൾപ്പെടെ കൃഷി ചെയ്ത വെണ്ണീർവിള, വകയിൽകടവ്, മുത്തക്കൽ പാടശേഖരങ്ങളിലാണ് കൃഷിനാശം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.