മണിപ്പുഴ ക്ഷേത്രോത്സവ നടത്തിപ്പ് ഏറ്റെടുത്ത് വനിതകൾ
text_fieldsമണിപ്പുഴ ദേവീക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നോട്ടീസുമായി വീടുകൾ തോറും കയറിയിറങ്ങുന്ന വനിതകൾ
തിരുവല്ല: തിരുവല്ല മണിപ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഇത്തവണത്തെ ഉത്സവം നടത്തിപ്പ് സ്ത്രീകളാണ് ഏറ്റെടുത്തിരിക്കുന്നത്. സംഭാവനയുമായി ബന്ധപ്പെട്ട് ഒരു കൂട്ടം വനിതകൾ വീടുകൾ തോറും കയറിയിറങ്ങുന്നത് കാണുമ്പോൾ തെരഞ്ഞെടുപ്പുകാല കാഴ്ചകളെന്ന് തോന്നാം. ധന സമാഹരണത്തിന് കരയിലെ മുഴുവന്‍ വീടുകളിലും ഉത്സവക്കമ്മിറ്റിക്കാരായ സ്ത്രീകളാണ് നേരിട്ടെത്തുന്നത്. കിഴക്കുംമുറി, നടുവിലെമുറി, പടിഞ്ഞാറ്റുംമുറി കരകളിലെ പിരിവ് ഇവരാണ് പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ 28നായിരുന്നു ഉത്സവ കമ്മിറ്റി തെരഞ്ഞെടുപ്പ്.
കാലങ്ങളായുളള രീതി ഇക്കുറി മാറണമെന്ന അഭിപ്രായം പൊതുയോഗത്തിന്റെതായിരുന്നു. കമ്മിറ്റി പ്രസിഡന്റ് ഉഷ രമേശാണ്. പൊതു പ്രവര്‍ത്തക കൂടിയായ ഉഷ നേരത്തെതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സഹകരണ വകുപ്പില്‍ അസി. ഡയറക്ടറായ ഗീത സുരേഷാണ് രക്ഷാധികാരി. കണ്‍വീനര്‍ മഞ്ജു പ്രദീപ്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ജയന്തി ഗോപകുമാര്‍. പുഷ്പ മോഹന്‍, ശ്രീലത, രാജശ്രീ, സ്മിത, തങ്കമണി, ജ്യോതി ലക്ഷ്മി, ശ്രീവിദ്യ, ശ്രീലക്ഷി, ശ്രീലത, ലീലാമ്മ എന്നിവരും ചേര്‍ന്നാണ് നടത്തിപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.