മുണ്ടപ്പള്ളിയില്‍ മൂന്ന് കടയില്‍ മോഷണം; പ്രതികളെ പിടിക്കാനാകാതെ അടൂർ പൊലീസ്
text_fieldsഅടൂര്‍: മോഷ്ടാക്കള്‍ വിലസുന്ന മുണ്ടപ്പള്ളിയില്‍ മൂന്ന് കടയില്‍ മോഷണം നടന്നിട്ടും പ്രതികളെ പിടിക്കാനാകാതെ അടൂര്‍ പൊലീസ്. കഴിഞ്ഞ ദിവസങ്ങളിലായി മുണ്ടപ്പള്ളി ജങ്ഷനിലുള്ള മൂന്ന് കടയിലാണ് മോഷണം നടന്നത്.
രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള എ വണ്‍ സ്റ്റോഴ്സില്‍നിന്ന് 3000 രൂപയും 10 പാക്കറ്റ് സിഗരറ്റ്, അച്ചാറുകള്‍ എന്നിവയും സമീപത്ത് ചന്ദ്രമതിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയില്‍നിന്ന് നിരവധി പാക്കറ്റ് സിഗരറ്റും അപഹരിച്ചു.
ഒരു മാസം മുമ്പ് ഇവിടെ തന്നെയുള്ള ബിനുവിന്റെ പച്ചക്കറികടയില്‍ നാളീകേര വ്യാപാരിക്ക് നല്കാന് സൂക്ഷിച്ച 9000 രൂപ മോഷണം പോയിരുന്നു. അടൂര്‍ പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
രഞ്ജിത്തിന്റെ ഉമ്മിണി റബേഴിസിലും മോഷണശ്രമം നടന്നു. കടയൂടെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. ഇവിടെ ഒരു വര്‍ഷത്തിനിടെ ഉണ്ടായ മോഷണങ്ങളില്‍ ഒരുപ്രതിയെപ്പോലും പിടിക്കാന്‍ പൊലീസിനായിട്ടില്ല. കടകള്‍ കേന്ദ്രീകരിച്ചാണ് മോഷണം ഏറെയും നടന്നിട്ടുള്ളത്.
പലകടകളിലും സി.സി ടി.വി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങള്‍ ലഭിക്കാത്തത് മോഷ്ടാക്കള്‍ക്ക് സഹായമാകുകയാണ്. പൊലിസിന്റെ രാത്രി പട്രോളിങ്ങും വാഹനപരിശോധനയും കര്‍ശനമാക്കിയാല്‍ ഒരു പരിധിവരെ മോഷണത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന്മുണ്ടപ്പള്ളിയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.