Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതദ്ദേശ സ്ഥാപനങ്ങളില്‍...

തദ്ദേശ സ്ഥാപനങ്ങളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെൻറ്​ നടപ്പാക്കും –യു.ഡി.എഫ്

text_fields
bookmark_border
തദ്ദേശ സ്ഥാപനങ്ങളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെൻറ്​ നടപ്പാക്കും –യു.ഡി.എഫ്
cancel



പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ള​ട​ങ്ങി​യ പ്ര​ക​ട​ന പ​ത്രി​ക യു.​ഡി.​എ​ഫ് പു​റ​ത്തി​റ​ക്കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ശേ​ഷി വ​ർ​ധി​പ്പി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ടോ​ട്ട​ല്‍ ക്വാ​ളി​റ്റി മാ​നേ​ജ്മെൻറ്​ ന​ട​പ്പാ​ക്കും. പ്ര​ള​യം, മ​ഹാ​മാ​രി തു​ട​ങ്ങി​യ​വ​യു​ടെ ഇ​ര​ക​ളെ പു​ന​ര​ധി​വ​സി​ക്കാ​ന്‍ പ്ര​ത്യേ​ക പാ​ക്കേ​ജ്. ഗ്രാ​മ​സ​ഭ​ക​ള്‍ക്ക് കീ​ഴി​ല്‍ സേ​വാ​ഗ്രാം തു​ട​ങ്ങി 56 ഇ​ന വാ​ഗ്​​ദാ​ന​ങ്ങ​ളാ​ണ്​ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്.

അ​റ​വു​ശാ​ല​ക​ളി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​ക​ക്കൂ​സു​ക​ള്‍, വെ​യി​റ്റി​ങ​്​ ഷെ​ഡു​ക​ള്‍, വാ​ഹ​ന പാ​ര്‍ക്കി​ങ്​ സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ ആ​രം​ഭി​ക്കും. ത​രി​ശു നി​ല​ങ്ങ​ള്‍ കൃ​ഷി​യോ​ഗ്യ​മാ​ക്കും. ജി​ല്ല​യി​ല്‍ മു​ഴു​വ​ന്‍ വൈ ​ഫൈ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തും.

ഹൈ​സ്കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടു​ത്തും. വി​ഭ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍കും. ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഐ.​എ.​എ​സ് കോ​ച്ചി​ങ്​ സെൻറ​റു​ക​ള്‍ തു​ട​ങ്ങും. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​നു വി​ദേ​ശ​ത്തു​പോ​യി പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യെ സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍ത്തും. ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ സ​ഹാ​യം ന​ല്‍കും.

സ്കൂ​ളി​ല്‍പോ​യി പ​ഠി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ക്ക് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യം. ജി​ല്ല​യി​ലെ പ്ര​ധാ​ന പൊ​തു ഇ​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ക്കാ​യി ശൗ​ചാ​ല​യ​ങ്ങ​ളും മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്ര​ങ്ങ​ളും. സം​സ്ഥാ​ന സ​ര്‍ക്കാ​റു​മാ​യി കൈ​കോ​ര്‍ത്ത്​ എ​ല്ലാ​വ​ര്‍ക്കും മി​നി​മം വേ​ത​നം ന​ല്‍കു​ന്ന ന്യാ​യ് പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തു​പ്ര​കാ​രം പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ക്ക് ഓ​രോ മാ​സ​വും നി​ശ്ചി​ത തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ ല​ഭ്യ​മാ​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ അ​ടി​സ്ഥാ​ന​ത്തി​ലും തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​ക്കൊ​ണ്ട് ത​ദ്ദേ​ശീ​യ ബ്രാ​ന്‍ഡ് അ​രി, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ വി​പ​ണി​യി​ലെ​ത്തി​ക്കും. ജി​ല്ല​യി​ലെ അം​ഗ​ൺ​വാ​ടി​ക​ളെ​യും സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​യും മി​ക​വു​റ്റ​താ​ക്കും.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍കി​ക്കൊ​ണ്ട് ഗ്രാ​മ/​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​സി​ഡ​ൻ​റി​െൻറ​യോ, ചെ​യ​ര്‍മാ​െൻറ​യോ നേ​തൃ​ത്വ​ത്തി​ല്‍ പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ​സ​ഹാ​യം ന​ല്‍കു​ന്ന​തി​നാ​യി ആ​ശ്വാ​സ​നി​ധി നി​ര്‍ബ​ന്ധ​മാ​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ശ​പ്പി​നോ​ട് വി​ട എ​ന്ന പേ​രി​ല്‍ പ​രി​പാ​ടി ന​ട​പ്പാ​ക്കും. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും മം​ഗ​ല്യ സ​ഹാ​യ​നി​ധി രൂ​പ​വ​ത്​​ക​രി​ക്കും.

പ്ര​വാ​സി​ക​ള്‍ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യും. ഗ്രാ​മീ​ണ സ്​​റ്റേ​ഡി​യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കും. അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ നെ​ല്‍ ക​ര്‍ഷ​ക​രെ സം​ര​ക്ഷി​ക്കും.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ക്ക് ഇ​ട​ത്താ​വ​ള​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കും. മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് ഹോം ​കെ​യ​ര്‍ പ​ദ്ധ​തി, ഡോ​ക്ട​ര്‍ ഉ​ള്‍പ്പെ​ടു​ന്ന മെ​ഡി​ല്‍ സം​ഘം എ​ല്ലാ ആ​ഴ്ച​യും വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച് പ​രി​ച​ര​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​തി​ന് മെ​ഡി​ക്ക​ല്‍ ടീ​മി​നെ നി​യോ​ഗി​ക്കും.

ശ​ബ​രി​മ​ല വി​ശ്വാ​സ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും. കാ​ട്ടു​പ​ന്നി​ക​ള്‍ മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ശ​ല്യ​ങ്ങ​ളി​ല്‍ നി​ന്നും ജി​ല്ല​യി​ലെ ക​ര്‍ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​ര്‍ജ്, യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ വി​ക്ട​ര്‍ ടി.​തോ​മ​സ്, യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ർ പെ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Total Quality Management will be implemented in local bodies - UDF
Next Story