ചളിക്കുഴിയായി സന്നിധാനത്തെ ട്രാക്ടർ പാത
text_fieldsചളി നിറഞ്ഞ പാതയിലൂടെ കടന്നുവരുന്ന ട്രാക്ടർ
ശബരിമല: ചളിക്കുഴിയായി മാറി സന്നിധാനത്തെ ട്രാക്ടർ പാത. വലിയ നടപ്പന്തലിന് പിന്നിലായി കൊപ്രക്കളത്തിനോട് ചേർന്ന് കടന്നുപോകുന്ന പാതയാണ് ചളിക്കുഴിയായി മാറിയിരിക്കുന്നു.
വലിയ നടപ്പന്തലിൽ തീർഥാടകർക്ക് ഇടയിലൂടെ ട്രാക്ടർ കടന്നു പോകുന്നത് അപകട ഭീഷണി ഉയർത്തിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പാണ് സന്നിധാനം ആശുപത്രിക്ക് പിന്നിലൂടെ കോപ്രക്കളം ഭാഗത്ത് കൂടി പുതിയ പാത നിർമിച്ചത്.
ഈ പാതയാണ് ഇപ്പോൾ ചളിക്കുഴിയായി മാറിയിരിക്കുന്നത്.
ഈ പാതയിൽ തീർഥാടകർ അടക്കമുള്ള നിരവധി പേർ മൂത്ര വിസർജനം കൂടി നടത്തുന്നുണ്ട്. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന ചളിയും മലിനജലവും കടന്ന് ട്രാക്ടറുകൾ വലിയ നടപ്പന്തലിൽ പ്രധാന വേദിയുടെ മുന്നിലൂടെയാണ് മാളികപ്പുറം ഭാഗത്തേക്ക് കടന്നുപോകുന്നത്. ഇത് മൂലം ഈ ഭാഗങ്ങളിൽ ദുർഗന്ധം പരത്താൻ കാരണമായിട്ടുണ്ട്. ട്രാക്ടർ പാത പൂർണമായും കോൺക്രീറ്റ് ചെയ്യാനുള്ള പദ്ധതി ആസൂത്രണം ചെയ്തു എങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.