പരമ്പരാഗത പാർട്ടികൾക്ക് ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ല –ഹമീദ് വാണിയമ്പലം
text_fieldsപത്തനംതിട്ട: പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും സ്വീകരിക്കുന്നത്. പലരീതിയിലാണ് ഫാഷിസം വളരുന്നത്. ഇന്ത്യൻ ഫാഷിസം കമ്യൂണിസ്റ്റുകാരിലൂടെയും കോൺഗ്രസുകാരിലൂടെയും പ്രവർത്തിക്കുന്ന കാലമാണിത്. അധികാരത്തിനുവേണ്ടി ഫാഷിസ്റ്റ് തന്ത്രം അവരും സ്വീകരിക്കുകയാണ്.
ജാതി നിയമത്തെ അവർ സംരക്ഷിക്കുന്നു. വിവേചനം അനുഭവിക്കുന്ന ജനതക്കുവേണ്ടി അവർ ശബ്ദിക്കുന്നില്ല. ദേശീയ പ്രസ്ഥാനത്തിനകത്തുപോലും വർഗീയ ശക്തികൾസമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, നെഹ്റു ഫാഷിസത്തെ ജാഗ്രതയോടെയാണ് കണ്ടിരുന്നത്. കോർപറേറ്റ് ചങ്ങാത്തവും ഫാഷിസമാണ്. സ്വജനപക്ഷപാതം എന്നതും കോർപറേറ്റ് സംസ്കാരത്തിെൻറ ഭാഗം തന്നെയാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്തുള്ളവർ സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് നേടാനും ശ്രമം നടത്തിെക്കാണ്ടിരിക്കുകയാെണന്ന് അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. നിസാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹീം അംഗത്വ വിതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മഹേഷ് തോന്നയ്ക്കൽ, കെ.എം. ഷെഫ്രിൻ, വൈസ് പ്രസിഡൻറ് നജ്ദ െറെഹാൻ, അർച്ചന പ്രജിത്, ജോഷി ജോസഫ്, ഷാജി റസാഖ്്, അജിത് മാന്തുക, ആദർശ്, സുമയ്യ ബീഗം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.