റവന്യൂ വകുപ്പിൽ സ്ഥലംമാറ്റം മരവിച്ചു
text_fieldsപത്തനംതിട്ട: ജില്ലയിലെ റവന്യൂ ഓഫിസുകളിൽ മൂന്ന് വർഷത്തിലധികമായി ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥലംമാറ്റണമെന്ന ഉത്തരവ് നടപ്പാകുന്നില്ല. ഒരു ഓഫിസിൽ മൂന്നുവർഷ സേവനം പൂർത്തിയാക്കിയവരെ നിർബന്ധമായും സ്ഥലം മാറ്റണമെന്നാണ് സ്ഥലംമാറ്റത്തിനുള്ള പൊതുമാനദണ്ഡങ്ങളും വ്യവസ്ഥകളും നിർണയിച്ച് റവന്യൂ വകുപ്പിന്റെ 2020 ആഗസ്റ്റ് 26ലെ 273/2020 നമ്പർ ഉത്തരവ്.
എന്നാൽ, ജില്ലയിൽ ഉത്തരവ് നടപ്പാക്കാത്തതിനാൽ വിവിധ തസ്തികകളിലുള്ള നിരവധി ജീവനക്കാർ വർഷങ്ങളായി ഒരേ ഓഫിസിൽ തുടരുകയാണ്. ഇത് അഴിമതി നടത്താൻ വേണ്ടിയാണെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.
നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിച്ചുകൊണ്ട് ഭരണാനുകൂല സംഘടനയിൽ ഉൾപ്പെട്ടവർക്ക് അവരുടെ സൗകര്യാർഥം ചട്ടവിരുദ്ധമായി ഓഫിസുകളിൽ തുടരാൻ അനുവദിക്കുകയും തങ്ങൾക്ക് താല്പര്യമുള്ളവർക്ക് മാത്രം സീനിയോറിറ്റി മാനദണ്ഡം മറികടന്ന് സ്ഥലംമാറ്റം നൽകുകയും ചെയ്യുന്ന തെറ്റായ രീതിയാണ് നടക്കുന്നതെന്ന് ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.