റാന്നിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
text_fieldsറാന്നി: നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരവുമായി വ്യത്യസ്ത സംഭവങ്ങളില്‍ റാന്നിയിൽ രണ്ടു പേര്‍ പൊലീസ് പിടിയില്‍. മന്ദമരുതിയിലെ വ്യാപാര സ്ഥാപനത്തില്‍ വെച്ചും, റാന്നി ഇട്ടിയപ്പാറയില്‍ ലോട്ടറി ചില്ലറ വില്‍പ്പനയുടെ മറവിലും പാന്‍മസാല വില്‍പ്പന നടത്തിയവരെയാണ് റാന്നി പൊലീസ് പിടികൂടിയത്.
ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുവാനായി വച്ചിരുന്ന പാന്‍മസാലയുടെ വന്‍ ശേഖരമാണ് മന്ദമരുതി മരിയ സ്റ്റോഴ്സില്‍ നിന്നും പിടികൂടിയത്. സംഭവത്തിര്‍ മന്ദമരുതി വലിയകാവ് വട്ടാര്‍കയം സ്വദേശി മാളിയേക്കല്‍ ജോസഫിന്‍റെ മകന്‍ പ്രിന്‍സാണ് പൊലീസ് കസ്റ്റഡിയിലായത്.
ഇട്ടിയപ്പാറയില്‍ കോളേജ് റോഡില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ബാറിലെത്തുന്നവര്‍ക്കുമായി ലോട്ടറി കച്ചവടത്തിന്‍റെ മറവില്‍ പാന്‍മസാല വില്‍പ്പന നടത്തിയ സംഭവത്തില്‍ പഴവങ്ങാടി ഐത്തല മങ്കുഴിയില്‍ ചെരിക്കലേത്ത് മത്തായിയുടെ മകന്‍ വര്‍ഗീസ് മാത്യുവാണ് പൊലീസ് പിടിയിലായത്.
നിരോധിത പാന്‍മസാലയുടെ 900 പാക്കറ്റാണ് പിടികൂടിയത്. ജില്ലാ പൊലീസ് ചീഫിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നിഴല്‍ പൊലീസും റാന്നി പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പാന്‍മസാല ശേഖരം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.