ആഹ്ലാദ പ്രകടനത്തിനിടെ അക്രമം; രണ്ടുപേർക്ക് പരിക്ക്
text_fieldsപത്തനാപുരം: തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനങ്ങള്‍ക്കിടെയുണ്ടായ അക്രമത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയിലും പത്തനാപുരം പഞ്ചായത്തിലെ നെടുമ്പറമ്പിലുമാണ് സംഘര്‍ഷമുണ്ടായത്. ചെമ്പനരുവിയില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാർഥി ബിന്ദുവിെൻറ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്രവര്‍ത്തകനാണ് മര്‍ദനമേറ്റത്.
സഹ്യസീമ എസ്.എഫ്.സി.കെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ റസാഖിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പ്രകടനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്ക് പോകവെ കൂട്ടുമുക്ക് കുരിശ്ശടിക്ക് സമീപം ഒരു സംഘം ആളുകള്‍ തടയുകയായിരുന്നു. പത്തനാപുരം നെടുമ്പറമ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി നിവാസിെൻറ പ്രകടനത്തില്‍ പങ്കെടുത്തുമടങ്ങിയ പ്രദേശവാസിയായ അബ്ദുല്‍ മജീദിനും മര്‍ദനമേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.