Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാലാവകാശ കമീഷൻ...

ബാലാവകാശ കമീഷൻ ഉത്തരവിന്​ പുല്ലുവില; സ്കൂളുകളിൽ അനധികൃത പിരിവ്​ വ്യാപകം

text_fields
bookmark_border
Collection coupon
cancel
camera_alt

ജി​ല്ല​യി​ൽ സ്കൗ​ട്ട് ആ​ൻ​ഡ്​ ഗൈ​ഡ്സി​ന്റെ പേ​രി​ൽ ന​ട​ക്കു​ന്ന പി​രി​വി​ന്‍റെ കൂ​പ്പ​ൺ

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് പി​രി​വു​ക​ൾ പാ​ടി​ല്ലെ​ന്ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ജി​ല്ല​യി​ൽ സ്കൗ​ട്ട് ആ​ൻ​ഡ്​ ഗൈ​ഡ്സി​ന്റെ പേ​രി​ൽ അ​ന​ധി​കൃ​ത പി​രി​വെ​ന്ന് ആ​ക്ഷേ​പം.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് സ്കൗ​ട്ട് ചാ​ർ​ജു​ള്ള അ​ധ്യാ​പ​ക​ർ 1000 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ 100 രൂ​പ​യും ക​ഴി​ഞ്ഞ മാ​സം പി​രി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​നു പു​റ​മെ​യു​ള്ള പു​തി​യ പി​രി​വി​നെ​തി​രെ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​രി​ലും ര​ക്ഷി​താ​ക്ക​ളി​ലും ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ട്.

ജി​ല്ല ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ന്​ ഒ​മ്പ​തു മു​ത​ൽ 12ാം ക്ലാ​സു​വ​രെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ 100ഉം ​അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് 400 രൂ​പ​യും അ​ടു​ത്ത മാ​സം പി​രി​ക്കാ​ൻ ജി​ല്ല​ത​ല​ത്തി​ൽ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ പു​തി​യ പി​രി​വി​ന് ആ​ര് തീ​രു​മാ​നി​ച്ചെ​ന്ന്​ വി​ശ​ദീ​ക​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ വി​സ​മ്മ​തി​ക്കു​ക​യാ​ണ്.

വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓ​ഫി​സു​ക​ൾ വ​ഴി​യാ​ണ് കൂ​പ്പ​ണു​ക​ൾ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത പി​രി​വി​നെ​തി​രെ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന ​കേ​ര​ള പ്ര​ദേ​ശ്​ സ്കൂ​ൾ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (കെ.​പി.​എ​സ്.​ടി.​എ) രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​ണം പി​രി​ക്കാ​ൻ ഏ​ത് സ​മി​തി​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ക്ക​ണ​മെ​ന്നും തു​ട​ർ ന​ട​പ​ടി​ക്കാ​യി ബാ​ല​വാ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഫി​ലി​പ്പ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി എ​സ്.​പ്രേം എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rights CommissionScouts and GuidesUnauthorized Fund Collection
News Summary - Unauthorized fund collection in school
Next Story