പ്ലാേൻറഷൻ കോർപറേഷനിൽ 30ൽപരം ജീവനക്കാർക്ക് അനധികൃത സ്ഥാനക്കയറ്റം
text_fieldsപത്തനംതിട്ട: പ്ലാേൻറഷൻ കോർപറേഷനിൽ 30ൽപരം ജീവനക്കാരെ നിയമങ്ങൾ കാറ്റിൽപറത്തി സ്ഥാനകയറ്റം നൽകി. ജൂനിയർ അസിസ്റ്റൻഡ്, ഫീൽഡ് അസി. തസ്തികകളിലാണ് അനധികൃത സ്ഥാനക്കയറ്റം നൽകി നിയമനം നടത്തിയത്.
കോർപറേഷനിലെ ജീവനക്കാർക്ക് സർവിസിൽ പ്രവേശിച്ച് ഏറ്റവും കുറഞ്ഞത് നാലുവർഷമെങ്കിലും സർവിസ് പൂർത്തികരിക്കണമെന്ന ചട്ടം നിലനിൽക്കെ മൂന്നുവർഷത്തിൽ താഴെ സർവിസുള്ളവർക്കാണ് സ്ഥാനകയറ്റം നൽകിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും പാലിക്കാതെയാണ് ഡയറക്ടർ ബോർഡിെൻറ നടപടി. കോർപറേഷനിൽ പണിയെടുക്കുന്ന 4000ൽപരം തൊഴിലാളികൾക്ക് 2017-2018ലെ ബോണസ് മുതൽ കുടിശ്ശികയാണ്. മെഡിക്കൽ ലീവ് ആനുകൂല്യം യൂനിഫോം ഇവയൊന്നും ലഭിക്കുന്നില്ല. ഇത്തരം സാഹചര്യം നിലനിൽക്കെയാണ് ഇഷ്ടക്കാർക്ക് സ്ഥാനക്കയറ്റം നൽകൽ നടപടി.
നിലവിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റം കിട്ടാൻ 10 വർഷംവരെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. അനധികൃത സ്ഥാനക്കയറ്റം അടിയന്തരമായി പിൻവലിക്കണമെന്ന് പ്ലാേൻറഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.