പന്നികളെ വെടിവെക്കൽ അനിശ്ചിതത്വത്തിൽ
text_fieldsപത്തനംതിട്ട: തോക്ക് കൈവശംെവക്കാൻ ലൈസൻസുള്ളവർക്ക് പന്നികളെ വെടിവെക്കാമെന്ന് സർക്കാർ പറയുേമ്പാൾ ലൈസൻസുള്ളവരിൽനിന്ന് നിരന്തരം തോക്ക് പിടിച്ചുവാങ്ങി പൊലീസ്. തെരഞ്ഞെടുപ്പ് സമയത്താണ് തോക്ക് ലൈസൻസുള്ളവർക്ക് പന്നികളെ വെടിെവക്കാൻ സർക്കാർ അനുമതി നൽകിയത്.
തെരഞ്ഞെടുപ്പായതിനാൽ ഈസമയം ലൈസൻസുള്ളവരെല്ലാം തോക്കുകൾ പൊലീസ് പക്കൽ ഏൽപിച്ചിരിക്കുകയായിരുന്നു. തോക്കുകൾ മടക്കിക്കിട്ടിയതിന് പിന്നാലെ ഇപ്പോൾ വീണ്ടും തോക്ക് കൈവശംെവച്ചിരിക്കുന്നവർ തിരികെ നൽകണമെന്ന അപ്രതീക്ഷിതമായ ഉത്തരവുമായി പൊലീസ് രംഗത്തെത്തി.
സാധാരണ തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവർ ഇതു തിരികെനൽകേണ്ടത്. ഇപ്പോൾ വീണ്ടും ജില്ലയിലെ പൊലീസ് സ്റ്റേഷൻ പരിധിയിൽ തോക്ക് പിടിച്ചുവാങ്ങാൻ തീരുമാനമെടുത്തിരിക്കുകയാണ്. തോക്ക് ലൈസൻസുള്ളവർ മാർഗനിർദേശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സറണ്ടർ ചെയ്യണമെന്ന് വാക്കാലുള്ള അറിയിപ്പുമായി പൊലീസ് എത്തിയിരിക്കുന്നത്. പൊലീസിെൻറ നിർദേശം അനവസരത്തിലും അനാവശ്യവുമാണെന്നും ഹൈകോടതി നിർദേശങ്ങളുടെ ലംഘനവുമാണെന്ന് തോക്ക് ഉടമകൾ പറയുന്നു. 350ഓളം പേർക്ക് ജില്ലയിൽ തോക്ക് ലൈസൻസുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി തോക്ക് സറണ്ടർ ചെയ്തിരുന്നു. ഇതു തിരികെലഭിച്ചിട്ട് രണ്ടാഴ്ച ആയിട്ടില്ല. സാധാരണഗതിയിൽ ലൈസൻസുള്ള എല്ലാവരിൽനിന്ന് തെരഞ്ഞെടുപ്പുകാലത്ത് തോക്ക് വാങ്ങിെവക്കാറുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരം അറിയിപ്പിന് പ്രസക്തിയില്ലെന്നാണ് തോക്കുടമകളുടെ വാദം. പെരുമ്പെട്ടി, കീഴ്വായ്പ്പൂര് പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് തോക്ക് സറണ്ടർ ചെയ്യാൻ ആവശ്യപ്പെട്ട് ഉടമകൾക്ക് അറിയിപ്പ് ലഭിച്ചത്. ക്രിമിനൽ കേസുകളിൽ പെട്ടവർ, സംഘർഷമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉൾപ്പെടുന്നവർ എന്നിവരുടെ തോക്കുകൾ വാങ്ങിെവക്കണമെന്നാണ് നിർദേശം. അറിയിപ്പ് നൽകേണ്ട അധികാരി കലക്ടറാണ്.
കലക്ടറും ജില്ല െപാലീസ് മേധാവിയും അടങ്ങുന്ന സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. സാധാരണ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ അറിയിപ്പ് നൽകാൻ ആകില്ലെന്ന് ഹൈകോടതിയും വ്യക്തമാക്കിയതാണ്. രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നൽകിയ നിർദേശം പിന്നാലെ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന. കാട്ടുപന്നി ശല്യം രൂക്ഷമായ ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരെ കണ്ടെത്തി ജാഗ്രത സമിതികൾ രൂപവത്കരിച്ചുവരുകയാണ്. ഇത്തരത്തിൽ ജാഗ്രതസമിതി തീരുമാനപ്രകാരം ശല്യക്കാരായ കാട്ടുപന്നികളെ വെടിെവക്കാൻ ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരെ എം പാനൽ ചെയ്തുവരികയാണ്. ഇതിനിടെയിലാണ് തോക്ക് പിടിച്ചുവാങ്ങാനുള്ള പൊലീസ് നീക്കം. നിർദേശിക്കപ്പെട്ട സാഹചര്യങ്ങളിൽ തോക്ക് തിരികെ വാങ്ങിയാലും ഇത് പൊലീസ് സ്റ്റേഷനുകളിൽ സൗജന്യമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, തോക്കുമായി ചെല്ലുന്നവരോട് തോക്ക് സൂക്ഷിക്കുന്ന സ്വകാര്യ ഏജൻസിയിലേക്കാണ് പൊലീസ് പറഞ്ഞുവിടുന്നത്. പൊലീസ് സ്റ്റേഷനുകളിൽ തോക്ക് സൂക്ഷിക്കാൻ സൗകര്യം ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയുന്നു. ലൈസൻസ്ഡ് ഏജൻസി ഒരുമാസത്തേക്ക് തോക്ക് സൂക്ഷിക്കുന്നതിന് 200-300 രൂപ ഈടാക്കുന്നുണ്ട്.
കാട്ടുപന്നികളെ വെടിെവച്ചുകൊല്ലാൻ
പുതിയ ഉത്തരവിറങ്ങി –എം.എൽ.എ
റാന്നി: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിെവച്ചു കൊല്ലാൻ പുതിയ ഉത്തരവിറങ്ങിയതായി രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. നേരത്തേ ഇറക്കിയ ഉത്തരവ് പ്രകാരം 91 എണ്ണത്തെയാണ് വെടിെവച്ചുകൊന്നത്.
ഈ ഉത്തരവിെൻറ കാലാവധി നവംബർ 17ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. മേയ് ഏഴുവരെയാണ് പുതിയ ഉത്തരവിെൻറ കാലാവധി.
വിഷപ്രയോഗത്തിലൂടെയോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചോ വൈദ്യുതി ഷോക്ക് ഏൽപിച്ചോ കൊല്ലാൻ പാടില്ലെന്ന് പുതിയ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്. വനാതിർത്തിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലമുള്ള സ്ഥലങ്ങളിൽ മുതൽ കാട്ടുപന്നികളെ കുരുക്കുെവച്ച് പിടിക്കാവുന്നതാണ്. ശല്യക്കാരായ കാട്ടുപന്നികളെ ഏതുവിധേനയും ഉന്മൂലനം ചെയ്യേണ്ടതാണെന്നും ശിപാർശയിൽ പറയുന്നു. ഇതിനായി പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപവത്കരിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇതിൽ അംഗങ്ങൾ ആയിരിക്കണം. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മാത്രമേ കൊല്ലാൻ പാടുള്ളൂ എന്നായിരുന്നു ആദ്യത്തെ ഉത്തരവിലെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.