ഉണ്ണി പ്ലാച്ചേരിയെ കോണ്‍ഗ്രസ് പുറത്താക്കി
text_fieldsപത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് ചെയ്ത് വൈസ് പ്രസിഡന്റായ ഡി.സി.സി അംഗം ഉണ്ണി പ്ലാച്ചേരിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. വിപ്പ് ലംഘിച്ചതിന് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രലോഭന രാഷ്ട്രീയത്തില്‍ വീണുപോയ ഉണ്ണി പ്ലാച്ചേരി യു.ഡി.എഫിന്റെ ലേബലില്‍ വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.