അശാസ്ത്രീയ നിർമാണം; റോഡുകൾ വെള്ളത്തിൽ മുങ്ങി
text_fieldsപന്തളം: പന്തളം-മാവേലിക്കര റോഡ് നിർമാണത്തിന്റെ അശാസ്ത്രീയത മൂലം മുട്ടാർ- ഇടത്തറ ഭാഗത്തേക്കുള്ള രണ്ട് റോഡുകൾ വെള്ളത്തിൽ മുങ്ങി. അശാസ്ത്രീയമായ ഓട നിർമാണത്തെക്കുറിച്ച് കെ.എസ്.ടി.പിക്ക് പരാതികൾ അയച്ചിട്ടും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. പ്രധാനറോഡിൽനിന്ന് രണ്ടടിയോളം താഴ്ചയായിട്ടാണ് ഇടറോഡുകളുള്ളത്. അതുകൊണ്ട് തന്നെ പെയ്യുന്ന മഴവെള്ളം ഇടറോഡിൽ കെട്ടിക്കിടക്കുകയാണ്. ഇരുവശങ്ങളിലും മതിൽക്കെട്ടുകളും ഇടറോഡുകൾ ടാറും ചെയ്തിട്ടുള്ളതിനാൽ ഈ വെള്ളം വറ്റി പോകാൻ സാധ്യത കുറവാണ്. മഴവെള്ളം ഓടയിലേക്ക് ഒഴുകിപ്പോയി കൊണ്ടിരുന്ന ഭാഗം മണ്ണിട്ട് മൂടിയാണ് റോഡിന്റെ യാത്ര സുഗമമാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.