മുന്നണി അറിയാതെ ഘടകകക്ഷിയുടെ സ്ഥാനാർഥി കാലുമാറി
text_fieldsവടശ്ശേരിക്കര: മുന്നണി അറിയാതെ ഘടകകക്ഷിയുടെ സ്ഥാനാർഥി കാലുമാറി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗം സ്ഥാനാർഥിക്കെതിരെയാണ് ആരോപണം. മുന്നണി അറിയാതെ എൽ.ഡി.എഫിലെ തന്നെ മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണിയിലേക്ക് കാലുമാറിയതായാണ് പറയുന്നത്.
നോമിനേഷൻ കൊടുത്തപ്പോൾ മാത്രമാണ് 12ാം വാർഡ് സ്ഥാനാർഥി മുന്നണിക്കുള്ളിൽ തന്നെ കാലുമാറ്റം നടത്തിയ വിവരം നേതൃത്വം അറിയുന്നത്. പത്രിക സമർപ്പണം കഴിഞ്ഞതിനാൽ വിഷയം തൽക്കാലം മൂടിവെക്കാനാണ് എൽ.ഡി.എഫ് നേതൃത്വത്തിെൻറ തീരുമാനം.
13 വാർഡിലായി സി.പി.എം എട്ട്, സി.പി.ഐ മൂന്ന്, കേരള കോൺഗ്രസിലെ ഇരുവിഭാഗത്തിനും ഓരോന്ന് വീതം എന്നതായിരുന്നു കക്ഷിനില. എന്നാൽ, ജനാധിപത്യ കോൺഗ്രസ് സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ പത്രിക നൽകിയതോടെ മാണി വിഭാഗത്തിന് രണ്ടു സീറ്റിൽ സ്ഥാനാർഥികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.