ആനപ്പേടിയിൽ വടശ്ശേരിക്കര
text_fieldsവടശ്ശേരിക്കര: ആനപ്പേടിയിൽ വടശ്ശേരിക്കര. വനമേഖലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിൽ ഒറ്റയാെൻറ ആക്രമണത്തിൽ നിരവധിപ്പേരുടെ കൃഷിയും വസ്തുവകകളുമാണ് നശിച്ചത്.
പകൽപോലും ഉൾക്കാട്ടിലേക്ക് പിൻവലിയാത്ത ഒറ്റയാൻ വനാതിർത്തി പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ മാറിമാറിയെത്തി നാശംവിതക്കുകയാണ്. ഞായറാഴ്ച് രാത്രി ബൗണ്ടറി കണിക്കുന്നത്ത് കെ.ജി. വർഗീസിെൻറ വീടിെൻറ സമീപത്തെത്തിയ ഒറ്റയാൻ റോഡ് സൈഡിൽ കെട്ടിയുയർത്തിയിരുന്ന 15 മീറ്റർ നീളമുള്ള മതിൽ ഇടിച്ചിട്ടു. നിരവധിപേരുടെ കൃഷിയും നശിപ്പിച്ചു. പുലർച്ച ആനക്ക് മുന്നിൽ പെട്ടുപോയ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ആന നാശംവിതച്ച പ്രദേശങ്ങൾ വനംവകുപ്പ് അധികൃതർ സന്ദർശിച്ചുവെങ്കിലും ഒരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. വടശ്ശേരിക്കര ടൗണിനോട് അടുത്ത പ്രദേശങ്ങളിലുവർക്കുപോലും കാട്ടാന ഭീതി കാരണം രാത്രി കഴിഞ്ഞാൽ പുറത്തിറങ്ങാനോ യാത്രചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.