കനത്ത മഴയിൽ നദികളിൽ ജലനിരപ്പുയർന്നു; കിഴക്കൻ മേഖല പ്രളയഭീതിയിൽ
text_fieldsവടശേരിക്കര: തോരാതെ പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിലെ നദികൾ നിറഞ്ഞൊഴുകിയതോടെ പ്രളയഭീതിയിൽ ജനം. അറിയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ്‌വെകൾ മുങ്ങി. വനാന്തര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. മുക്കം കോസ്‌വെയിൽ വെള്ളം കയറി. റാന്നി പെരുനാട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കല്ലാറിൽ വളരെ പെട്ടെന്ന് ജലനിരപ്പുയർന്നത് വടശേരിക്കര മേഖലയിൽ ആശങ്ക പടർത്തിയിട്ടുണ്ട്.
ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ ഞായറാഴ്ച്ച ഉച്ച വരെ തോരാതെ പെയ്തതോടെ പമ്പ, കക്കാട്ടാർ, കല്ലാർ, തുടങ്ങിയ നദികളുടെ തീരത്തു താമസിക്കുന്നവരുടെ ജീവിതം ഏറെ ദുരിതത്തിലായി. വെള്ളപ്പൊക്കത്തോടൊപ്പം അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലും ജനങ്ങളെ ആശങ്കയിലാഴ്ത്തി. താഴ്ന്ന പ്രദേശങ്ങളിലെ കടകമ്പോളങ്ങളിലും മറ്റും വെള്ളം കയറുമെന്ന ഭീഷണിയുണ്ടായിരുന്നുവെങ്കിലും വൈകുന്നേരത്തോടെ മഴയിലുണ്ടായ നേരിയ കുറവും നദികളിലെ ജലനിരപ്പ് താഴ്ന്നതും ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.