വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsവടശ്ശേരിക്കര: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പെരുനാട് മാമ്പാറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പിൽ വീട്ടിൽ പി.ജെ. മനോജാണ്(48) പെരുനാട് പൊലീസ് പിടിയിലായത്.
ശാരീരിക മാനസിക ഉപദ്രവങ്ങൾ പാടില്ലെന്ന് റാന്നി ഗ്രാമന്യായാലയത്തിന്റെ അനുകൂല ഉത്തരവ് നിലനിൽക്കെയാണ് ഇയാൾ ഭാര്യ സാലിയെ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് മർദിച്ച് അവശയാക്കിയത്. ഇവരുടെ മൊബൈൽ ഫോൺ നശിപ്പിച്ചതായും മൊഴിയിൽ പറയുന്നു. സാലിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് പത്തനംതിട്ട സി.ജെ.എം കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് എസ്.ഐ വിജയൻ തമ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, പ്രതിയെ പെരുനാട് പൂവത്തുംമൂടുനിന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.